ബെംഗളൂരു: കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ അനുമതി ലഭിച്ച അബ്ദുൾ നാസർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ തുടരുന്നു.
നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
കർണാടക പോലീസ് ആവശ്യപ്പെട്ട അകമ്പടിച്ചലവായ 60 ലക്ഷം രൂപയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരും. താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശ്ശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ പറ്റില്ല എന്നീ നിബന്ധനകളും പോലീസ് പറഞ്ഞതായി മദനി സന്ദേശത്തിലൂടെ അറിയിച്ചു.
എന്നാൽ ഇത്രയും തുക അടച്ച് കേരളത്തിലേക്ക് വരേണ്ടന്ന നിലപാടിലാണ് മദനി. സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മദനി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.