ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ മാലൂരിനും ത്യക്കലിനും ഇടയിൽ കടന്നുപോയ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 36 കാരനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) അറസ്റ്റ് ചെയ്തു. അഭിജിത്ത് അഗർവാൾ എന്ന വ്യക്തിയുടെ മാനസിക നില ശരിയെല്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ റെയിൽവേ നിയമത്തിലെ 153, 147 വകുപ്പുകൾ പ്രകാരം കേസെടുത്ത് മാലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഞാനും എന്റെ ടീമും സിവിൽ വസ്ത്രത്തിൽ റെയിൽവേ ട്രാക്കിൽ പട്രോളിംഗ് നടത്തുമ്പോൾ, ട്രാക്കിൽ നിന്ന് ഒരു കൂട്ടം കല്ലുകൾ എടുത്ത് ഞായറാഴ്ച 3.43-ന് കടന്നുപോകുന്ന എസ്എംവിബി-പാറ്റ്ന ഹംസഫർ എക്സ്പ്രസിന് നേരെ എറിയുന്നത് ഞങ്ങൾ കണ്ടുവെന്ന് ആർപിഎഫ് പാസഞ്ചർ സർവീസസ് ഇൻസ്പെക്ടർ എസ് കെ ഥാപ്പ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
വന്ദേ ഭാരത് ഉൾപ്പെടെ മറ്റ് രണ്ട് ട്രെയിനുകൾ ഉടൻ കടന്നുപോകേണ്ടതായിരുന്നു. അതിനുമുമ്പ് ഞങ്ങൾ പ്രതിയെ പിടികൂടിഎന്നുമദ്ദേഹം കൂട്ടിച്ചേർത്തു. മൈസൂരു-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസിന് ഒരു ദിവസം മുമ്പ് കല്ലേറുണ്ടായതിന് ഉത്തരവാദിയാണ് ഇയാൾ എന്നും പോലീസ് പറഞ്ഞു. തീവണ്ടിയുടെ പുറമെ മാത്രം കല്ല് പതിച്ചതിനാൽ മറ്റാർക്കും പരിക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ല.
വ്യക്തി വിഷാദരോഗിയായി കാണപ്പെടുകയും തന്റെ ബാഗിൽ ധാരാളം ഭക്ഷണം കരുതുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ താൻ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും റെയിൽവേ ട്രാക്കുകളിലോ സ്റ്റേഷനുകളിലോ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു വെന്നും പോലീസ് വ്യക്തമാക്കി. വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നേരെ കല്ലെറിയാൻ ദൈവം തന്നോട് കൽപിച്ചിട്ടുണ്ടെന്നും അതിലൂടെ തനിക്ക് ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞതായി പോലീസ് കൂട്ടിച്ചേർത്തു.
ആൾ സ്ഥിരമായി കല്ലെറിയുന്ന ആളാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ, ആർപിഎഫ്, ദേവാൻഷു ശുക്ല മാധ്യമങ്ങളോട് പറഞ്ഞു, “ബെംഗളൂരു ഡിവിഷനിലുടനീളം കല്ലേറുണ്ടായ സംഭവങ്ങൾ വർധിച്ചതിനാൽ, ഞങ്ങൾ ഞങ്ങളുടെ മൂന്ന് ഷിഫ്റ്റുകൾ രണ്ടായി ചുരുക്കി. ഓരോ ഷിഫ്റ്റിലും ഏകദേശം 100 പേർ വീതമുള്ള പോലീസുകാർക്ക് 12 മണിക്കൂർ ഷിഫ്റ്റ് നൽകിയിട്ടുണ്ട്. ഇത് മൂലമാണ് ഇയാളെ പിടികൂടാൻ ഞങ്ങളെ സഹായിച്ചതെന്നും സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.