ഇനി ഇരട്ട സന്തോഷം: നഗരത്തിൽ വിതരണം ആരംഭിച്ച് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്

ബെംഗളൂരു: നമ്മ മെട്രോയിലും ബി.എം.ടി.സി.യിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അവസരം ഒരുക്കുന്ന നാഷണൽ കോമൺ മൊബിലിറ്റി കാർഡും നഗരത്തിൽ അവതരിപ്പിച്ചു. ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച എൻസിഎംസി ഒരു പ്രീപെയ്ഡ് ട്രാൻസിറ്റ് കം മൾട്ടിപർപ്പസ് കാർഡ് കൂടിയാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്

വിവിധ ഗതാഗത സേവനങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന്, ബെംഗളൂരുവിൽ, നിങ്ങൾക്ക് ഒരു മെട്രോ ട്രെയിൻ ടിക്കറ്റും ബിഎംടിസി ബസ് ടിക്കറ്റും വാങ്ങാൻ NCMC ഉപയോഗിക്കാനാകും. ഇന്ധന പേയ്‌മെന്റുകൾ, ഷോപ്പിംഗ്, ഡൈനിംഗ്, പാർക്കിംഗ്, ടോൾ പേയ്‌മെന്റുകൾ, കുറഞ്ഞ മൂല്യമുള്ള ഓഫ്‌ലൈൻ കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ എന്നിവയ്ക്കും നിങ്ങൾക്ക് കാർഡ് ഉപയോഗിക്കാം. ബെംഗളൂരുവിൽ ആരംഭിച്ച എൻസിഎംസിയുടെ ബാങ്കിംഗ് പങ്കാളിയാണ് ആർബിഎൽ ബാങ്ക്. ആർബിഎൽ ബാങ്കുമായി സഹകരിച്ച് ബി.എം.ആർ.സി പുറത്തിറക്കിയ കാർഡിന് 50 രൂപയാണ് വില. എന്നാൽ നിലവിലുള്ള സ്മാർട്കാർഡ് ഉള്ളവർക്ക് സൗജന്യമായി നാഷണൽ കോമൺ മൊബിലിറ്റി കാർഡ് കരസ്ഥമാക്കും.

ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂ ഒഴിവാക്കാൻ മൊബിലിറ്റി കാർഡുകൾ സഹായിക്കും. ഒപ്പം യാത്രകൾക്ക് ചില്ലറ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറങ്ങിയെങ്കിലും ബി.എം.ടി.സി ബസുകളിൽ ഇത് ഉപയോഗിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് ബി.എം.ടി.സി ഡയറക്ടർ എം.വി. സൂര്യ സെൻ പറയുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us