ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്.
ഐഫോൺ ഡെലിവറിയ്ക്ക് എത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെയാണ് ഫോൺ ഓർഡർ ചെയ്ത 20കാരൻ കൊലപ്പെടുത്തിയത്. ക്യാഷ് ഓൺ ഡെലവറിയായി നൽകിയ ഓർഡറിന് പണമില്ലാത്ത കാരണം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഫെബ്രുവരി ഹാസൻ ജില്ലയിലെ അർസെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ആദ്യം ഫ്ലിപ്കാർട്ട് വഴി ഒരു ഐഫോൺ ഓർഡർ ചെയ്തു. ഇ-കൊമേഴ്സ് സൈറ്റിൽ ഡെലിവറി ഏജൻസി ജോലി ചെയ്യുന്ന ഹേമന്ത് നായിക് ഫെബ്രുവരി ഏഴിന് പ്രതിയുടെ വീട്ടിലെത്തി ഫോൺ കൈമാറി. ഫോൺ ഡെലിവറി ചെയ്യുന്നതിനിടെ പണമിടപാടും മൊബൈൽ ഫോൺ അൺബോക്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ദത്ത, നായിക്കിനെ വീട്ടിൽ വെച്ച് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
നായിക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും മൃതദേഹം ഒളിപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് ദിവസത്തിന് ശേഷം ദത്ത മൃതദേഹം ഒളിപ്പിച്ച ബാഗ് അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഫെബ്രുവരി ഏഴ് മുതൽ ഹേമന്ദ് നായിക്കിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ മഞ്ജു നായിക് ആർസെക്കരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന പ്രതിയെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പ്രതിക്കെതിരെ കേസെടുത്ത് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.