ബെംഗളൂരു : ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.
ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരുവിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
23, 25 തീയതികളിൽ രാത്രി 11.30ന് മൈസൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. പിന്നീട് 7.20ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. അതേപോലെ തന്നെ തിരിച്ചും രണ്ടു സർവീസുണ്ട്.
24, 26 തീയതികളിൽ കൊച്ചുവെളിയിൽ നിന്ന് 10 മണിക്ക് ട്രെയിൻ പുറപ്പെടും. തുടർന്ന് 7.15ന് മൈസൂരുവിൽ എത്തുന്നു നിലയിലാണ് ട്രെയിൻ സർവീസ്.
ബംഗളൂരു വഴിയാണ് സർവീസ്. 06211, 06212 നമ്പറുകളിലുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക.