ബെംഗളൂരു: അതിര്‍ത്തി തര്‍ക്കത്തിനിടെ മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ശംഭുരാജ് ദേശായിയും ബെലഗാവിയിലേക്കുള്ള സന്ദര്‍ശനത്തില്‍ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെ ,
തന്റെ ബെലഗാവി സന്ദര്‍ശനം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 6 ന് താന്‍ നഗരത്തിലെത്തുമെന്നും പാട്ടീല്‍ ശനിയാഴ്ച അറിയിച്ചു.
ശനിയാഴ്ച മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ബൊമ്മായിയില്‍ നിന്ന് തനിക്ക് ഇതുവരെ ഒരു ഫാക്‌സോ കത്തോ ലഭിച്ചിട്ടില്ലെന്ന് പാട്ടീല്‍ പറഞ്ഞു. ഡിസംബര്‍ 6 ന് നടക്കുന്ന ഡോ ബി ആര്‍ അംബേദ്കര്‍ മഹാപരിനിര്‍വാന്‍ ദിനത്തില്‍ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ ബെലഗാവിയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു.
നേരത്തെ അതിര്‍ത്തി തര്‍ക്കത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ താന്‍ സന്ദര്‍ശിക്കുമെന്ന് പാട്ടീല്‍ പറഞ്ഞു. ബെലഗാവി നഗരത്തിലെ ഛത്രപതി ശിവാജി മഹാരാജിന്റെയും ഡോ.ബി.ആര്‍.അംബേദ്കറുടെയും പ്രതിമകളില്‍ മന്ത്രി ഹാരമണിയിക്കും.
കര്‍ണാടകയിലെ 865 അതിര്‍ത്തി ഗ്രാമങ്ങളിലെ മറാത്തി ജനങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരിന് ലഭ്യമാക്കാന്‍ കഴിയുന്ന സൗകര്യങ്ങളെ കുറിച്ച് ബെലഗാവിയിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും പാട്ടീല്‍ പറഞ്ഞു . സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുന്നോടിയായി ബെലഗാവിയില്‍ വെച്ച് പാട്ടീല്‍ മഹാരാഷ്ട്ര അനുകൂല നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ അവസരത്തില്‍ രണ്ട് മഹാരാഷ്ട്ര മന്ത്രിമാര്‍ ബെലഗാവി സന്ദര്‍ശിക്കുന്നത് നല്ലതല്ലെന്ന് ബൊമ്മൈ അടുത്തിടെ പറഞ്ഞിരുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.