ബംഗളൂരു: റോഡിലെ കുഴിയിൽ വീണ ബംഗളൂരു സ്വദേശിയായ 50കാരിക്കും മകൾക്കും ഗുരുതരമായി പരിക്ക്.
യുവതി കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഗോപാലപുരയിലെ സുജാത ടാക്കീസിനു സമീപം അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇരുവരുടെയും സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയും വാഹനത്തിൽ നിന്ന് റോഡിലെ കുഴിയിലേക്ക് തെറിച്ചുവീഴ്ത്തുകയായിരുന്നു അമ്മയും മകളും
പോലീസിൽ ഫയൽ ചെയ്ത എഫ്ഐആറിൽ ബസ് ഡ്രൈവറെ കുറ്റപ്പെടുത്തിയെങ്കിക്കും, ഒരു ടിവി ചാനലിനോട് സംസാരിക്കവെ മകൾ റോഡിലെ കുഴിയാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. കുഴിവെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികളും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.