കനത്ത മഴയിൽ മുങ്ങി തെക്കൻ കർണാടക

ബെംഗളൂരു: തെക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു. 2 പേരെയാണ് ഒഴുക്കിൽപെട്ട് കാണാതായത്. മണ്ഡ്യ, മൈസൂരു, ചമരാജ്നഗർ, ഹാസൻ ജില്ലകളിലാണ് മഴ ശക്തമായത്.

കർണാടക – തമിഴ്നാട് അതിർത്തിയായ ചന്നൂരിൽ ചുരം റോഡ് ഇടിഞ്ഞതോടെ ഗതാഗതം നിരോധിച്ചു. വ്യാപകമായി കൃഷിയും നശിച്ചു. മണ്ഡ്യ കെ എസ് ആർ അണകെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ 45-000 – 50000 ഘനയടി ജലം തുറന്നുവിട്ടു.

കഴിഞ്ഞ ആഴ്ചയിൽ അണകെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 124 അടിയിൽ എത്തിയിരുന്നു. വൃന്ദാവാൻ ഗാർഡനിൽ നിന്നും അണകെട്ടിലേക്കുള്ള സന്ദർശനം നിരോധിച്ചു. കൂടാതെ മ്യൂസിക്കൽ ഫൗണ്ടെനും ലൈറ്റ് ആൻഡ് ഷോയും നിർത്തിവെച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us