ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം 150 സീറ്റ്. പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
ശക്തമായ പ്രവർത്തനമാണ് വരും ദിവസങ്ങളിൽ ബിജെപി കാഴ്ചവെക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായി ജനകീയ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കും. ദേശീയ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും മതപരിവർത്തനം, ഗോവധ വിരുദ്ധ ബില്ലുകൾ എന്നിവ ഉയർത്തിക്കാട്ടുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ, പാർലമെന്ററി അംഗം ബി എസ് യെദിയൂരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിജയ് യാത്ര നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര വെറുമൊരു തമാശ മാത്രമാണെന്ന് പരിഹസിച്ച് കാട്ടീൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ ദേശവിരുദ്ധതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങൾ സുരക്ഷിതമാണ്. ഭാരത് ജോഡോ യാത്രയെ കുറിച്ച് നടത്തിയ പ്രമേയം ഹാസ്യാത്മകമാവുകയാണ് ചെയ്തത്. ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലാത്ത രാഹുൽ ഗാന്ധിയുടെ യാത്ര ഒരു തമാശയാണ്.
2023ലെ നിയമസഭാ തിടഞ്ഞെടുപ്പിൽ ബിജെപി 150 സീറ്റ് നേടി കേവല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് ബി എസ് യെദിയൂരപ്പ പറഞ്ഞു. ബിജെപിയുടെ പ്രവർത്തനങ്ങൾ തടയാൻ ആർക്കും സാധ്യമല്ലെന്നും ശക്തമായ പ്രവർത്തനം കാഴ്ചവെക്കണമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.