ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ട്രെയിൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്ററ്റിക് ലഹരി മരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു.
ചെറിയ കവറുകളിൽ ശരീരത്തിലും വസ്ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച് കടത്താമെന്നതിനാൽ എം.ഡി.എം.എയുടെ ഒഴുക്ക് വർധിക്കുകയാണ്. എക്സൈനും പോലീസിനും ഇവരെ പിടികൂടാനും വളരെ പ്രയാസകരമാണ്. വിവരങ്ങൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ചെരുമ്പോൾ ആണ് അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയുക.
രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായ ഇത്തരക്കാരെ പിടികൂടാനാകൂ. ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. കാരണം മറ്റ് ലഹരിവസ്തുക്കളേക്കാൾ എം.ഡി.എം.എ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോക്താക്കൾക്ക് വേഗം മനസിലാക്കാനും പിടിക്കപ്പെടാനും സാധ്യതയുള്ളതിനാൽ പുതുതലമുറ സിന്ററ്റിക് ഡ്രഗ്സാൻ ഉപയോഗിക്കുന്നതായി എക്സൈസിന്റെ അന്വേഷണങ്ങളിൽ വ്യക്തതയുണ്ട്.
ബംഗളൂരുവിലും മറ്റും പഠിക്കുന്നതും ജോലി ചെയ്യുന്നവരുമായ ചിലരാണ്’ ഇതിന്റെ കണ്ണുകളാണെന്നാണ് എക്സൈസിന്റെ നിഗമനം. കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവിന്റെ ഒഴുക്കും ഉണ്ട്. സിന്തറ്റിക് ഡ്രഗ്സുമായി താരതമ്യം ചെയ്യുമ്പോൾ കഞ്ചാവിന് വിലക്കുറവാണെന്നതാണ് സാധാരണക്കാർക്ക് കൂടുതൽ സാധ്യതയാകുന്നത്. തമിഴ്നാട്ടിലെ കമ്പം , തേനി വഴിയാണ് കഞ്ചാവ് കടത്തുന്നത്. പച്ചക്കറിയും കന്നുകാലികളേയും കൊണ്ടുവരുന്ന വാഹനങ്ങളിലും ലഹരിവസ്തുക്കൾ കടത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.