സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി; പൊലീസ് കേസെടുത്തു

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗൊറേഗാവ് പോലീസ് കേസെടുത്തതായാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വാങ്കഡെയ്ക്ക് വധഭീഷണി ലഭിച്ചതെന്നാണ് റിപ്പോർട്ട്. ജാതിയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് നവാബി മാലിക്കിനെതിരെ വാങ്കഡെ പരാതി നൽകിയിരുന്നു.

Read More

സംസ്ഥാനത്ത് കൊതുക് മൂലമുള്ള രോഗങ്ങൾ പെരുകുന്നു; ഈ വർഷം മരണ മടഞ്ഞത് 18 പേർ

പാലക്കാട്: സംസ്ഥാനത്തെ വിട്ടൊഴിയാതെ കൊതുകുജന്യരോഗങ്ങൾ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും കൊതുകുജന്യ രോഗങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 2657 പേരാണ് കൊതുകുജന്യ രോഗങ്ങൾക്ക് ചികിത്സ തേടിയത്. 18 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. ഭൂരിഭാഗം പേരും (2,434) ഡെങ്കിപ്പനി ബാധിച്ചാണ് ചികിത്സ തേടിയത്. ഇതിൽ 18 പേർ മരിച്ചു. 177 പേർ മലേറിയയ്ക്കും 46 പേർ ചിക്കുൻ ഗുനിയ ബാധിച്ചുമാണ് ചികിത്സ തേടിയത്. ജനുവരി 1 മുതൽ ഓഗസ്റ്റ് 16 വരെയുള്ള കണക്കാണിത്. 2021 ൽ ഇതേ…

Read More

ഹിജാബ് വിവാദം: മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്നും ടി.സി വാങ്ങിയത് 16% വിദ്യാര്‍ത്ഥിനികള്‍

മംഗളൂരു: ഹിജാബ് നിരോധനത്തെ തുടർന്ന് മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് 16 ശതമാനത്തോളം മുസ്ലീം വിദ്യാർത്ഥിനികൾ ടിസി വാങ്ങിയതായി റിപ്പോർട്ട്. മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന രണ്ടും മൂന്നും നാലും സെമസ്റ്റർ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ വിവിധ കോഴ്സുകൾക്ക് ചേർന്ന 900 മുസ്ലീം പെൺകുട്ടികളിൽ 145 പേർ ഹിജാബ് നിരോധനത്തെ തുടർന്ന് പഠനം…

Read More

ഡോക്ടര്‍മാര്‍ക്ക് 1000 കോടി കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളി ഡോളോ നിര്‍മാതാക്കള്‍

പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് 1000 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മരുന്ന് നിർമ്മാതാക്കൾ. ഇത് എങ്ങനെ സാധിക്കുമെന്നും വാര്‍ത്തകള്‍ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോളോയുടെ നിർമ്മാതാക്കൾ പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകൾ അതിന്‍റെ പാരമ്യത്തിൽ നിൽക്കുമ്പോഴും കമ്പനി 350 കോടി രൂപയുടെ ബിസിനസ് മാത്രമാണ് നടത്തിയതെന്നും, അപ്പോൾ ഇത്രയും വലിയ തുക എങ്ങനെയാണ് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ കഴിയുകയെന്നും മൈക്രോലാബ്സ് വൈസ് പ്രസിഡന്‍റ് ജയരാജ് ഗോവിന്ദരാജു ചോദിച്ചു. അതേ വർഷം തന്നെ 1,000 കോടി രൂപ ഡോക്ടർമാർക്ക്…

Read More

അപ്പാർട്ട്‌മെന്റിൽ ദമ്പതികളെയും ഒമ്പത് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു : നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ ഒൻപത് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ഇലക്ട്രിക്കൽ ജീവനക്കാരനായ മഹേഷ് ഗൗഡ (44) ഭാര്യ ജ്യോതി 29 വീട്ടമ്മ കൂടാതെ അവരുടെ ഒമ്പത് വയസ്സുള്ള മകൻ നന്ദീഷും ആണ് മരിച്ചത്. ബന്ധുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ആശങ്കയിലായ ബന്ധുക്കൾ ബെംഗളൂരു വിലെ കോണനകുണ്ടെയിലെ ഇവരുടെ അപ്പാർട്ട്‌മെന്റിലേക്ക് ഓടിയെത്തുകയും മൂന്ന് കുടുംബാംഗങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹേഷ് അടുത്തിടെ ക്യാൻസർ ബാധിതനാണെന്നും…

Read More

മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ബൈക്ക് ഒരുക്കി വിദ്യാർഥികൾ

മൂവാറ്റുപുഴ: മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെൻസറുകൾ, ആധുനിക സോഫ്റ്റ് വെയർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ മോഷണം തടയാനും മുന്നിലെ വസ്തുക്കൾ നിരീക്ഷിച്ച് വേഗത നിയന്ത്രിക്കാനും കഴിയുന്ന ഫീച്ചറുകൾ ഉണ്ട്. ഒരു പഴയ മോട്ടോർബൈക്ക് വാങ്ങി അതിന്‍റെ സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇലക്ട്രിക് ബൈക്ക് നിർമ്മിച്ചത്. ഫുൾ ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 60 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ബൈക്കിന്…

Read More

ഇനി സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിയണം; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി. മലയാളം പഠിക്കാത്തവർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം. പത്താംക്ലാസ്, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. സബോർഡിനേറ്റ് സർവീസ് റൂളിൽ ഈ വ്യവസ്ഥ കൂടി സർക്കാർ കൂട്ടിച്ചേർത്തു. 40 ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസായാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാനാവൂ.

Read More

അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല സമർപ്പിച്ച് ഭക്തന്‍

ശബരിമല ക്ഷേത്രത്തിൽ വഴിപാടായി 107 പവൻ തൂക്കമുള്ള സ്വർണമാല സമർപ്പിച്ച് ഭക്തൻ. പേര് വെളിപ്പെടുത്താത്ത ഒരു ഭക്തൻ ഇന്നലെ വൈകിട്ടാണ് ഒരു സ്വർണ്ണ മാല വഴിപാടായി സമർപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള ഒരു ഭക്തനാണ് അയ്യപ്പന് വഴിപാടായി മാല നൽകിയത്. ഇദ്ദേഹം വിദേശത്ത് ബിസിനസ് നടത്തുകയാണ്.

Read More

ഷാജഹാന്‍വധം; പ്രതികള്‍ ബിജെപി അനുഭാവികളെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരും ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ നാല് പ്രതികളെയും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമായി. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച റിമാന്‍ഡിലായ നാലുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലും പ്രതികളുടെ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പോലീസ് പറയുന്നുണ്ട്. കൊലപാതകത്തിന്…

Read More

സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു: മനീഷ് സിസോദിയ

മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേസിൽ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ. കേസിലെ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി എക്സിക്യൂട്ടീവുകൾ, ഡീലർമാർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. 2021 നവംബറിൽ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സിസോദിയയ്ക്കും മറ്റുള്ളവർക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.…

Read More
Click Here to Follow Us