ആമസോണ്‍ ബഹിഷ്‌ക്കരിക്കണം; ആവശ്യവുമായി ഹിന്ദുത്വവാദികള്‍

ന്യൂഡല്‍ഹി: ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വവാദികള്‍. ഹൈന്ദവ ആരാധനപാത്രങ്ങളായ രാധയുടേയും കൃഷ്ണന്റേയും അശ്ലീലമായ ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഇതേതുടർന്ന് ‘ബോയ്‌കോട്ട് ആമസോൺ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയാണ്. ആമസോണിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടന ബെംഗളൂരു സുബ്രഹ്‌മണ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മെമ്മോറാണ്ടം നല്‍കി.

Read More

നെയ്‌വേലി കോര്‍പ്പറേഷനുമായുള്ള കരാറില്‍ നിന്ന് പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി

നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനുമായി വൈദ്യുതി കരാർ ഒപ്പിടുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാർ ഒപ്പിടാൻ കഴിയൂ. കരാർ 300 കോടി രൂപ ലാഭമുണ്ടാക്കുമെന്നത് വാസ്തവം. എന്നാൽ 2027ൽ മാത്രമേ വൈദ്യുതി ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറായിട്ടും കൂടിയ വിലയ്ക്ക് സർക്കാർ വൈദ്യുതി വാങ്ങുന്നുവെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള സംസ്ഥാന നിയമമനുസരിച്ച് റെഗുലേറ്ററി…

Read More

രണ്ടാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്; സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യ ഏകദിനത്തിലെന്നപോലെ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ദീപക് ചഹറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സിന് കൂടുതല്‍ സമയം ലഭിക്കേണ്ടത് കാരണമായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്

Read More

കോഹ്‌ലിക്ക് കീഴിലെ ഇന്ത്യയാണ് ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചത്; ഗ്രെയിം സ്മിത്ത് 

ലണ്ടന്‍: വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിച്ചതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായെടുത്തത് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ വമ്പന്‍ ടെസ്റ്റ് രാജ്യങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന് സംഭാവന നല്‍കുന്നത്. ടെസ്റ്റില്‍ കരുത്തരായ ടീമുകള്‍ അധികം ഉണ്ടാവാന്‍ പോകുന്നില്ല. ഈ ലെവലില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന അഞ്ചോ ആറോ രാജ്യങ്ങള്‍ മാത്രമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.  ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം അവസാനിക്കുന്നു എന്ന ചര്‍ച്ചകള്‍ ശക്തമായ സമയം ടെസ്റ്റിനായി…

Read More

‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം? ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി.

തിരുവനന്തപുരം: ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിരുന്ന് പഠിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രിയുടെ ചോദ്യം. എം കെ മുനീറിനെയും മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമ‍ശം നടത്തിയതിനാണ് എം കെ മുനീറിനെ മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചത്. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും എന്നാൽ എം…

Read More

ഗവർണർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. സർവകലാശാലയുടെ പ്രതിനിധിയില്ലാതെ സമിതി രൂപീകരിച്ചത് ശരിയായ നടപടിയല്ലെന്നും സമിതിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം, സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ മൗനം പാലിച്ചു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്.

Read More

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?

ജൻഡർ ന്യൂട്രാലിറ്റി വിവാദത്തി എം കെ മുനീറിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്നുകാട്ടുകയാണെന്നും ലീഗിന്‍റെ പൊതുനിലപാടാണിതെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. “നിലവിൽ കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?” അദ്ദേഹം ചോദിച്ചു. മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് എം.കെ മുനീര്‍ എംഎൽഎ ആരോപിച്ചിരുന്നു. മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…

Read More

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിത്തം

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫർണിച്ചറുകളും ടിവിയും ഉൾപടെ കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരമറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയർഫോഴ്സ് യൂണിറ്റും ഫയർഫോഴ്സും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫയലുകൾ , ഫർണിച്ചറുകൾ , ടിവി തുടങ്ങിയവ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ്…

Read More

സഹായിച്ച എല്ലാവരോടും നന്ദി; മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ അമ്മ. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മധുവിന്‍റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. “ന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും. ഇപ്പോള്‍ സന്തോഷമുണ്ട്. സാക്ഷികള്‍ ഇനി കൂറുമാറില്ലെന്നാണ് കരുതുന്നത്. അന്നൊക്കെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തീ കത്തുകയായിരുന്നു മനസില്‍, വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്’. മധുവിന്റെ അമ്മ പ്രതികരിച്ചു. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രോസിക്യൂഷൻ…

Read More

ഇനി ഇരട്ടക്കുട്ടികളുടെ അമ്മ; സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി നമിത

ചെന്നൈ: നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കും കുട്ടികള്‍ക്കുമൊപ്പമാണ് നമിത വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്ന് നമിത വീഡിയോയില്‍ പറഞ്ഞു. 2017ല്‍ വിവാാഹിതയായ താരം പിന്നീട് സിനിമകളില്‍ കാര്യമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. നടനും നിര്‍മാതാവുമാണ് ഭര്‍ത്താവ് വീരേന്ദ്ര ചൗധരി. വീണ്ടും സിനിമകളിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന സൂചന നമിത നല്‍കിയിരുന്നു. ബൗ വൗ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരവിന് ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേസമയം നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ…

Read More
Click Here to Follow Us