ഇനി ഇരട്ടക്കുട്ടികളുടെ അമ്മ; സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി നമിത

ചെന്നൈ: നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കും കുട്ടികള്‍ക്കുമൊപ്പമാണ് നമിത വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്ന് നമിത വീഡിയോയില്‍ പറഞ്ഞു.

2017ല്‍ വിവാാഹിതയായ താരം പിന്നീട് സിനിമകളില്‍ കാര്യമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. നടനും നിര്‍മാതാവുമാണ് ഭര്‍ത്താവ് വീരേന്ദ്ര ചൗധരി. വീണ്ടും സിനിമകളിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന സൂചന നമിത നല്‍കിയിരുന്നു. ബൗ വൗ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരവിന് ഒരുങ്ങുന്നത്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

മലയാളത്തിലും തമിഴിലുമായി ഒരേസമയം നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിതയെത്തുന്നത്. നമിത തന്നെയാണ് നിര്‍മാണം. ആര്‍.എല്‍.രവി, മാത്യു സ്‌കറിയ എന്നിവരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts