സഹായിച്ച എല്ലാവരോടും നന്ദി; മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ അമ്മ. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മധുവിന്‍റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

“ന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും. ഇപ്പോള്‍ സന്തോഷമുണ്ട്. സാക്ഷികള്‍ ഇനി കൂറുമാറില്ലെന്നാണ് കരുതുന്നത്. അന്നൊക്കെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തീ കത്തുകയായിരുന്നു മനസില്‍, വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്’. മധുവിന്റെ അമ്മ പ്രതികരിച്ചു.

  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി

മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പ്രതികൾ ഹൈക്കോടതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്
[masterslider id="10"]

Related posts

Click Here to Follow Us