ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഗോതമ്പിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. 2020 നെ അപേക്ഷിച്ച് അരി ഇപ്പോൾ സ്റ്റോക്കിലുണ്ടെങ്കിലും, ഉൽപാദനം കുറഞ്ഞാൽ ഈ സ്റ്റോക്ക് വേഗം തന്നെ കുറയും.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റ് ഒന്നിന് അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. 2017 ൽ മാത്രമാണ് ഇത് 499.77 ആയി കുറഞ്ഞിട്ടൊള്ളു. അരിയുടെ മാത്രം കണക്കെടുത്താൽ 279.52 ലക്ഷം ടൺ മാത്രമാണുള്ളത്. 253.40 ലക്ഷം ടണ്ണായിരുന്നു ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ്. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ലക്ഷം ടൺ കുറവാണ് ഈ വർഷം.
കേന്ദ്ര സർക്കാർ ധാന്യ സ്റ്റോക്കിൽ നിന്ന് ഗോതമ്പിന്റെ വിതരണം കുറയ്ക്കുകയും പകരം അരിയുടെ വിതരണം വർദ്ധിപ്പിക്കുകയും ചെയ്തതായി ഒരു വിദഗ്ധൻ പറഞ്ഞു.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ... -
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ്...