ഹൈദരാബാദ്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് തെലങ്കാനയിലെ തിയേറ്ററുകളിൽ ‘ഗാന്ധി’ സിനിമ സൗജന്യമായി പ്രദർശിപ്പിക്കും. ഈ മാസം 9 മുതൽ 22 വരെ സംസ്ഥാനത്തെ 552 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.
രാവിലെ 10 മുതല്‍ 1.15 വരെയാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോ ഒരുക്കിയ ഗാന്ധി സൗജന്യമായി കാണിക്കുക. 22 ലക്ഷം സ്കൂൾ കുട്ടികളാണ് ചിത്രം കാണാൻ എത്തുകയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
1893 മുതൽ 1948 വരെയുള്ള ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഓസ്കാർ പുരസ്കാരം നേടിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സംയുക്ത സംരംഭമായി 1982 നവംബർ 30ന് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു. ഈ ചിത്രം 11 ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടുകയും മികച്ച ചിത്രം, മികച്ച സംവിധായകൻ, നടൻ എന്നിവയുൾപ്പെടെ എട്ട് അവാർഡുകൾ നേടുകയും ചെയ്തു. ബെന്‍ കിങ്സ്ലിയാണ് ഗാന്ധിജിയുടെ വേഷം അവതരിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.