സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാകുമെന്നായപ്പോൾ ജീവനക്കാർ ഒന്നും ഓർത്തില്ല. അവർ
കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സിൽ ജോലി ചെയ്യുന്ന ടി.എസ് സുരേഷ്, സി.ജി.സിനീഷ് എന്നിവരാണ് യാത്രക്കാരുടെ ‘ഹീറോ’ ആയത്.
വെള്ളിയാഴ്ച രാത്രി ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ആയിരുന്നു. ഫുൾ ടാങ്ക് ഡീസൽ അടിച്ചിരുന്നു. എന്നാൽ ബത്തേരിയിലേക്ക് മടങ്ങാൻ വീണ്ടും ഡീസൽ അടിക്കേണ്ടി വന്നു. തിരുവനന്തപുരം ഡിപ്പോയിലെ പമ്പിൽ എത്തിയപ്പോൾ ഡീസൽ തീർന്നെന്നായിരുന്നു മറുപടി. ഇതോടെ സർവീസ് എങ്ങനെ നടത്തുമെന്നായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയിൽ നിന്ന് ഡീസൽ വാങ്ങാൻ തീരുമാനിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഡീസൽ ഉണ്ടെന്ന് അറിഞ്ഞു. എന്നാൽ ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിയപ്പോഴേക്കും ഡീസൽ തീർന്നു എന്നായിരുന്നു മറുപടി. ഒരു സ്വകാര്യ പമ്പിൽ പോയി ഇന്ധനം നിറയ്ക്കാൻ ആയിരുന്നു നിർദേശം ലഭിച്ചത്. മിക്ക ടിക്കറ്റുകളും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നതിനാല്‍, കണ്ടക്ടറുടെ പക്കൽ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ. ഡീസൽ ഇല്ലാതെ യാത്ര തുടരാനും കഴിയില്ല. യാത്ര മുടങ്ങിയാൽ ബസിലെ യാത്രക്കാർ കുടുങ്ങുമെന്നായപ്പോൾ സുരേഷും സിനീഷും സ്വന്തം പണമെടുത്ത് ഡീസൽ വാങ്ങാൻ തീരുമാനിച്ചു.
Related posts
-
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ...