ഇവർ ഞങ്ങളുടെ ‘ഹീറോസ്’;മിന്നൽ ജീവനക്കാർക്ക് കൈയടി

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാകുമെന്നായപ്പോൾ ജീവനക്കാർ ഒന്നും ഓർത്തില്ല. അവർ
കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സിൽ ജോലി ചെയ്യുന്ന ടി.എസ് സുരേഷ്, സി.ജി.സിനീഷ് എന്നിവരാണ് യാത്രക്കാരുടെ ‘ഹീറോ’ ആയത്.
വെള്ളിയാഴ്ച രാത്രി ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ആയിരുന്നു. ഫുൾ ടാങ്ക് ഡീസൽ അടിച്ചിരുന്നു. എന്നാൽ ബത്തേരിയിലേക്ക് മടങ്ങാൻ വീണ്ടും ഡീസൽ അടിക്കേണ്ടി വന്നു. തിരുവനന്തപുരം ഡിപ്പോയിലെ പമ്പിൽ എത്തിയപ്പോൾ ഡീസൽ തീർന്നെന്നായിരുന്നു മറുപടി. ഇതോടെ സർവീസ് എങ്ങനെ നടത്തുമെന്നായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയിൽ നിന്ന് ഡീസൽ വാങ്ങാൻ തീരുമാനിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഡീസൽ ഉണ്ടെന്ന് അറിഞ്ഞു. എന്നാൽ ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിയപ്പോഴേക്കും ഡീസൽ തീർന്നു എന്നായിരുന്നു മറുപടി. ഒരു സ്വകാര്യ പമ്പിൽ പോയി ഇന്ധനം നിറയ്ക്കാൻ ആയിരുന്നു നിർദേശം ലഭിച്ചത്. മിക്ക ടിക്കറ്റുകളും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നതിനാല്‍, കണ്ടക്ടറുടെ പക്കൽ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ. ഡീസൽ ഇല്ലാതെ യാത്ര തുടരാനും കഴിയില്ല. യാത്ര മുടങ്ങിയാൽ ബസിലെ യാത്രക്കാർ കുടുങ്ങുമെന്നായപ്പോൾ സുരേഷും സിനീഷും സ്വന്തം പണമെടുത്ത് ഡീസൽ വാങ്ങാൻ തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts