കോളയാട് : ഉരുൾപൊട്ടലിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ അർഷൽ രണ്ട് മണിക്കൂറോളം കാട്ടിൽ കുടുങ്ങിക്കിടന്നു .കോളയാട് പഞ്ചായത്തിലെ ചെക്കിയേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.
കനത്ത മഴയിൽ വലിയ ശബ്ദം കേട്ടാണ് അർഷലും കുടുംബവും കാട്ടിലേക്ക് ഓടിയത്.സമീപത്തുള്ള മറ്റ് മൂന്ന് കുടുംബങ്ങളും ഇവരോടൊപ്പമുണ്ടായിരുന്നുവെങ്കിലും ഇരുട്ടിൽ വഴി തെറ്റി. കണ്ണവത്തെ കൊടും വനത്തിൽ രണ്ടുമണിക്കൂറിലധികമാണ് അർഷൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുടുംബങ്ങങ്ങൾ അര്‍ഷലിനെ കണ്ടെത്തിയത്.
അർഷലിന്റെ വീടിന്റെ ഇരുവശത്തും മണ്ണിടിച്ചിൽ ഉണ്ടായി.പെരിന്തോടി വേക്കളം എ.യു.പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് അർഷലും കുടുംബവുമിപ്പോൾ. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അര്‍ഷല്‍ കൊമ്മേരി ഗവ. യു.പി. സ്കൂളിലെ വിദ്യാര്‍ഥിയാണ്.
Related posts
-
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ...