ബെംഗളൂരു: കന്നഡ എന്ന വാക്ക് മാധ്യമപ്രവർത്തകന്റെ ഉച്ചാരണം തിരുത്തുന്ന നടൻ കിച്ച സുധീപിന്റെ ക്ലിപ്പ് ഓൺലൈനിൽ വൈറലാകുന്നു. മാധ്യമപ്രവർത്തക ‘കന്നഡ’ എന്നതിന് പകരം ‘കന്നഡ് ‘ എന്ന് പറയുമ്പോൾ സുദീപ് തിരുത്തിയതിന് പുറമെ ഹിന്ദി എങ്ങനെ ഹിന്ദ് എന്ന് ഉച്ചരിക്കുന്നില്ല, അത് പോലെത്തന്നെ കന്നഡയും കന്നഡ് എന്ന് ഉച്ചരിക്കാൻ കഴിയില്ലെന്നും സുദീപ് ഉദാഹരണത്തോടെ പറഞ്ഞു നൽകി. ഭാഷ പഠിക്കുകയാണെന്ന് പത്രപ്രവർത്തക ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ “ഭാഷ പഠിക്കുന്നത് മറക്കൂ, എന്നിട്ട് ഭാഷയുടെ ശരിയായ പേരെങ്കിലും അറിയൂ എന്നും സുദീപ് പറഞ്ഞു, തമിഴിന്റെയും തെലുങ്കിന്റെയും പേരുകൾ ശരിയായി ഉച്ചരിക്കുന്നുണ്ട് നിങ്ങൾ എന്നാൽ കന്നഡയിലേക്ക് വരുമ്പോൾ നിങ്ങൾ കന്നഡ് എന്ന് എന്തുകൊണ്ടാണ് പറയുന്നതെന്നും സുധീപ് ചോദിച്ചു.
കന്നഡ സിനിമാ വ്യവസായം മാത്രമല്ല ഇന്ന് പാൻ-ഇന്ത്യൻ സിനിമകൾ നിർമ്മിക്കുന്നത്, മറിച്ച് ബോളിവുഡ് അവരുടെ സിനിമകൾ ദക്ഷിണേന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്തുകൊണ്ട് പാൻ-ഇന്ത്യൻ സിനിമകൾ ചെയ്യുന്നത് കൊണ്ട് തന്നെ ഇത് മറ്റൊരു വഴിയാണെന്നും സുദീപ് പറഞ്ഞു മാസങ്ങൾക്ക് ശേഷമാണ് ഇത്. ഹിന്ദി ബെൽറ്റിൽ വിജയിച്ച RRR , KGF തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് വിക്രാന്ത് റോണ നടൻ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്, ഒരു പാൻ-ഇന്ത്യ സിനിമ കന്നഡയിൽ നിർമ്മിച്ചതാണെന്ന് നിങ്ങൾ പറഞ്ഞു. ഒരു ചെറിയ തിരുത്തൽ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല. അവർ (ബോളിവുഡ്) ഇന്ന് പാൻ-ഇന്ത്യ സിനിമകൾ ചെയ്യുന്നുവെന്നും . തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത് അവർ (വിജയം കണ്ടെത്താൻ) പാടുപെടുകയാണ്, പക്ഷേ അത് നടക്കുന്നില്ല. ഇന്ന് ഞങ്ങൾ എല്ലായിടത്തും വ്യത്യസ്തമായ ഭാഷയിൽ ഒരേസമയം റിലീസ് ചെയുന്ന സിനിമകൾ ചെയ്യുന്നുണ്ടെന്നും, സുദീപ് പറഞ്ഞു.
ഹിന്ദി ദേശീയ ഭാഷയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗണും കിച്ച സുദീപിന്റെ അഭിപ്രായപ്രകടനവും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു . “എന്റെ സഹോദരാ, നിങ്ങളുടെ അഭിപ്രായത്തിൽ ഹിന്ദി ഞങ്ങളുടെ ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളുടെ സിനിമകൾ മാതൃഭാഷയിൽ റിലീസ് ചെയ്ത് ചിത്രങ്ങൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും. ജൻ ഗൻ മാൻ,’ അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.