ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് പരിക്കേറ്റില്ല. വിമാനത്തിന്റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേയ്ക്ക് സമീപം ചെളിയിൽ മൂടിയ നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം
വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു.
Related posts
-
വാഹനാപകടത്തിൽപ്പെട്ട വരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ.... -
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്കുന്ന പദ്ധതി... -
ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന...