ബെംഗളൂരു: കർണാടകയിൽ കോളജ് വിദ്യാർഥികൾ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദത്തിലേക്ക്. സംഭവത്തെ തുടർന്ന് ഒരു കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ.
വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ അടക്കം പ്രചരിപ്പിച്ചതോടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ദക്ഷിണ കനഡയിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്. സ്വകാര്യ വസതിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ കോളേജിലെ പെൺകുട്ടികളും ആൺകുട്ടികളും ചലഞ്ചിൽ ഏർപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. മറ്റ് വിദ്യാർത്ഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
വിദ്യാർഥികൾ ലിപ്പ് ലോക്ക് ചലഞ്ച് സംഘടിപ്പിക്കുകയായിരുന്നുവെന്ന് കോളേജ് വൃത്തങ്ങൾ പറയുന്നു. കോളേജ് യൂണിഫോം ധരിച്ചു കൊണ്ടാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്. വീഡിയോ വൈറലായതോടെ ആളുകളിൽ നിന്നും പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ചലഞ്ചിൽ പങ്കെടുത്തയാളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
ആറുമാസം മുമ്പാണ് സ്വകാര്യ ഫ്ലാറ്റിൽ സംഭവം നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്‌സ് ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.