ബെംഗളൂരു: നാദപ്രഭു കെംപഗൗഡ ലേഔട്ടിലെ സൂളികെരെപാൾയ ബ്ലോക്ക്-8ൽ പുള്ളിപ്പുലിയുടെ കാലടയാളം കണ്ടെന്ന വാർത്ത പരന്നതോടെ പരിസരവാസികൾ പരിഭ്രാന്തിയിൽ. കണ്ടെത്തിയതായി പറയുന്ന പാടുകൾ പുള്ളിപ്പുലിയുടേതാണെന്ന് പ്രദേശവാസികൾ പറയുമ്പോൾ, ഇത് നായയുടെയോ വലിയ പൂച്ചയുടേതോ ആകാം എന്നാണ് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, സൂളികെരെ വനത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ പുള്ളിപ്പുലി പ്രദേശത്തേക്ക് കടക്കാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നുന്നില്ല.
പ്രദേശത്തിന്റെ ഒരു പുനരധിവാസം നടത്തുമെന്നും പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ലന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവർ അത് ഉടൻ അറിയിക്കണമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഭീമൻകുപ്പയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പുലിയെ പിടികൂടി സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റാൻ വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.