ബെംഗളൂരുവിൽ 720 ഓളം കൗമാരക്കാർ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരു; ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന 18 വയസ്സിന് താഴെയുള്ള 720 കൗമാരക്കാരെ അധികൃതർ കണ്ടെത്തി. ഇവരെ ഉടൻ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുമെന്ന് സാമൂഹ്യക്ഷേമ-പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി തിങ്കളാഴ്ച പറഞ്ഞു.

ഭിക്ഷാടനത്തിന്റെ മറവിൽ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സർക്കാരിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര, വനിതാ ശിശു വികസന മന്ത്രി ഹാലപ്പ ആചാര്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പൂജാരി പറഞ്ഞു.

ബെംഗളൂരുവിൽ ഭിക്ഷാടനം വ്യാപകമായ 50-70 സ്ഥലങ്ങളുണ്ടെന്നും ശിശു സംരക്ഷണ ഡയറക്ടറേറ്റ് 101 കുട്ടികളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന 720 കുട്ടികളെ കണ്ടെത്തി കർണാടക ലീഗൽ സർവീസസ് അതോറിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അവരെ രക്ഷിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ ഭിക്ഷാടനം വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നഗരത്തിൽ ഇത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. എട്ട് പോലീസ് ഡിവിഷനുകളിലും ഓരോ പോലീസ് ടീമുകൾ രൂപീകരിച്ച് ഒരു കർമ്മ പദ്ധതി തയ്യാറാക്കിയതായും കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും പൂജാരി പറഞ്ഞു. രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാൻ പ്രത്യേക കെട്ടിടം വരുമെന്നും ഇതിനാവശ്യമായ ഫണ്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾ നിരോധിത വസ്തുക്കൾ കഴിക്കാൻ നിർബന്ധിതരാകുന്നുവെന്നും, ഭിക്ഷാടനത്തിനായി തെരുവിലേക്ക് തള്ളപ്പെടുന്നുവെന്നും കർണാടക യാചക നിരോധന നിയമം കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവിൽ ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ശിശുക്ഷേമ ഡയറക്ടറേറ്റ് ‘ഇ-ഗുരുതു’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ടെന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us