ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച മുതൽ രണ്ട് സ്ത്രീകളുടേതുൾപ്പെടെ ആറ് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊലപാതകങ്ങളിൽ അഞ്ചെണ്ണം നഗരത്തിന്റെ പ്രാന്തപ്രദേശത്തും ഒരെണ്ണം ശിവാജിനഗറിലുള്ള നഗരപരിധിക്കുള്ളിലുമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഞായറാഴ്ച, ബെംഗളൂരുവിന് പടിഞ്ഞാറ് കെങ്കേരി പോലീസ് പരിധിയിൽ, ഹെമ്മിഗെപുരയിലെ ഗൊല്ലഹള്ളിയിൽ താമസിക്കുന്ന ഹേമന്ത് കുമാറിന്റെ (26) മൃതദേഹം നൈസ് അണ്ടർപാസിന് സമീപം കണ്ടെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ബനശങ്കരി സ്വദേശിയായ സ്ക്രാപ്പ് ഡീലർ പ്രജ്വലിനെ (21) മർദിച്ച് കൊലപ്പെടുത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് പ്രജ്വൽ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും തനിക്ക് അനുകൂലമായി പ്രതികരിക്കാൻ പ്രജ്വൽ അവളെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിൽ രോഷാകുലരായ ഇവരുടെ സഹോദരനും സുഹൃത്തുക്കളും വെള്ളിയാഴ്ച രാത്രി ബയപ്പനഹള്ളി മെട്രോ സ്റ്റേഷന് സമീപം വെച്ച് പ്രജ്വലിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിയിൽ, വെള്ളിയാഴ്ച വീട്ടിൽ തനിച്ചായിരുന്ന അഞ്ചല തുളസിയൻ (57) കൊല്ലപ്പെട്ടു. ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയോളം പണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഹാർഡ്വെയർ സ്റ്റോർ നടത്തുന്ന ഇവരുടെ ഭർത്താവ് അജിത് തുളസിയൻ സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. വൈകിട്ട് അഞ്ചലയുടെ മകളും മരുമകനും വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.