ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ശ്രീനിവാസനഗറിലുള്ള ആർവി കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് എഞ്ചിനീയറിംഗിന്റെ ഹോസ്റ്റൽ 13 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സീൽ ചെയ്തു. ഇതോടെ ബെംഗളൂരുവിലെ ക്ലസ്റ്ററുകളുടെ എണ്ണം 27 ആയി. നാലു വിദ്യാർഥികൾ ആർവി കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ഒൻപതു പേർ ആർവി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നുമാണ് ഉള്ളത്. എല്ലാവരും 18-നും 22-നും ഇടയിൽ പ്രായമുള്ളവരാണ്. മിക്ക വിദ്യാർത്ഥികളും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഹോം ഐസൊലേഷനിലാണെന്നും ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച കോളേജിൽ നടന്ന എക്സിബിഷനിൽ മറ്റ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് കുറച്ച് വിദ്യാർത്ഥികൾക്ക് പനിയും ജലദോഷവും ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെയും അവരുടെ പ്രാഥമിക സമ്പർക്കക്കാരെയും പരിശോധിച്ചപ്പോൾ 13 റിപ്പോർട്ടുകൾ പോസിറ്റീവായി.
ഇവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിലെ 27 ക്ലസ്റ്ററുകളിൽ 21 എണ്ണം മഹാദേവപുര സോണിലെ അപ്പാർട്ട്മെന്റുകളിലും ആർആർ നഗർ സോണിലെ ഒരു അപ്പാർട്ട്മെന്റിലും ഒരു ഹോസ്റ്റലിലും യെലഹങ്ക സോണിലെ രണ്ട് അപ്പാർട്ട്മെന്റുകളിലും ദസനപുരയിലെ രണ്ട് സ്കൂളുകളിലുമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.