ബീഫ് വിവാദങ്ങൾക്ക് വീണ്ടും തിരി കൊളുത്തി സിദ്ധരാമയ്യ

ബെംഗളൂരു: ബീഫ് നിരോധന വിവാദത്തിന് തിരികൊളുത്തി കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ്  സിദ്ധരാമയ്യ.

താന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ഇനി ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെസംസാരിക്കുകയായിരുഅദ്ദേഹം.

ആര്‍.എസ്.എസ് മതങ്ങള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഉണ്ടാക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍ പെട്ടവരല്ലെന്നും പറഞ്ഞു.”ഞാനൊരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കില്‍ ഞാന്‍ കഴിക്കും. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍ പെട്ടവരല്ല, ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കല്‍ ഞാന്‍ കര്‍ണാടക നിയമസഭയില്‍ പോലും പറഞ്ഞിട്ടുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാന്‍ നിങ്ങള്‍ ആരാണ്? സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts