ബെംഗളൂരു: കർണാടകയിലെ ക്ലാസ് മുറികളിൽ ബജ്റഗ്ദൾ പ്രവർത്തകർക്ക് മറ്റ് ആയുധ പരിശീലനങ്ങൾ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം.
കുടക് ജില്ലയിലെ സായ് ശങ്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശൗര്യ പ്രശിക്ഷണ വർഗത്തിൻറെ ക്യാമ്പിൽ ബജ്റംഗ്ദൽ പ്രവർത്തകർ ആയുധപരിശീലനം നൽകി. 400 പേർ പങ്കെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബജ്രംഗ്ദൽ പ്രവർത്തകൻ ശക്ലേഷ്പുര, വി. എച്ച്.പി പ്രവർത്തകൻ കൃഷ്ണമൂർത്തി, വിരാജ്പേട്ട് എം.എൽ.എ കെ.ജി. ബോപ്പയ്യ, മടിക്കേരി എം.എൽ. എ അപ്പാച്ചുരഞ്ജൻ, എം.എൽ.സി സുജ കുശലപ്പ, എന്നിവർക്കെതിരെ കർണാടക പോലീസ് കേസെടുത്തു.
വർഷങ്ങളായി ഇതേ സ്ഥലത്ത് തന്നെയാണ് ‘പ്രശിക്ഷണ വർഗത്തിൻറെ’ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിനായി നൽകിയ ട്രൈനറുകൾ മൂർച്ചയുള്ളതായിരുന്നില്ല എന്നും ആയുധങ്ങൾ നൽകിയിട്ടില്ലെന്നും പ്രവർത്തകർ വാദിക്കുന്നു.
അനുമതിയില്ലാതെ ക്യാമ്പിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ അറിഞ്ഞതെന്ന് പോലീസ് പറയുന്നു. സംഭവത്തെ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. “ആയുധപരിശീലനം രാജ്യത്തിൻറെ നിയമത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഇവിടുത്തെ സർക്കാർ എന്തുചെയ്യുകയാണ്?” – സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.