ബെംഗളൂരു : മൈസൂരുവിൽ നിന്ന് ജോലി തേടി ബെംഗളൂരുവിലേക്ക് വന്ന ശെൽവന് നഷ്ടപ്പെട്ടത് തന്റെ വലത് കാൽ ആണ്. മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശെൽവം റെയിൽ പാളയത്തിലൂടെ നടക്കുന്നതിനിടയാണ് ട്രെയിൻ തട്ടി വീണതും വലത് കാലിനു മുകളിലൂടെ ട്രെയിൻ കയറുന്നതും.
ആ അപകടത്തിൽ വലതു കാൽ മുട്ടിന് താഴെ പൂർണ്ണമായും, ഇടത് കാലിന് ഭാഗികമായി ക്ഷതവും സംഭവിച്ച ശെൽവത്തിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ ഫിബ്രവരി 10 നായിരുന്നു അപകടം. പിന്നീട് സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ചികിൽസ തേടിയ ശെൽവത്തിന് ഓപ്പറേഷനടക്കം വലിയ തുക ചിലവായി.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയത് സ്വദേശത്തേക്ക് പേവാൻ നിവൃത്തിയില്ലാതെ ആശുപത്രി കോമ്പോണ്ടിലെ മരച്ചുവട്ടിൽ സ്റ്റച്ചറിൽ കിടക്കുകയായിരുന്നു ശെൽവം. ഭാര്യയും ചെറിയ ഒരു കുഞ്ഞും മാത്രമായിരുന്നു കൂട്ടിന്.
പരാശ്രയമില്ലാതെ പ്രയാസത്തിലായ ശെൽവത്തിനെക്കുറിച്ച് ഒരു സാമൂഹിക പ്രവർത്തകനാണ് മലബാർ മുസ്ലിം അസോസിയേഷനെ അറിയിച്ചത്, ഉടൻ എം.എം എ പ്രവർത്തകർ ആമ്പുലൻസുമായി എത്തി ശെൽവത്തിനും കുടുംബത്തിനും ആശ്രയമായി. മൈസൂരിലെ ശെൽവത്തിന്റെ വീട്ടിലെത്തിയപ്പോൾ സ്ഥിതി വളരെ ദയനീയമായിരുന്നു. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ശെൽവവും കുടുംബവും മറ്റാരുടേയും സഹായങ്ങളില്ലാതെ കൂലിപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. ചേരിപ്രദേശത്ത് ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ശെൽവത്തിന് തുടർ ചികിൽസക്കുള്ള സഹായങ്ങൾ നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.