ബെംഗളൂരു: വാഹന ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സിറ്റിസൺസ് ഫോർ സിറ്റിസൺസ് (C4C) പ്രവർത്തകരും , മൗണ്ട് കാർമൽ കോളേജിലെ 50 ഓളം വിദ്യാർത്ഥികളും കയ്യിൽ പ്ലക്കാർഡുകളുമായി, കബ്ബൺ പാർക്കിനുള്ളിലെ പ്രധാന വാഹന ഗതാഗതയോഗ്യമായ റോഡുകളിൽ നിന്നു.
കബ്ബൺ പാർക്കിനെ നിശബ്‌ദ/ ഹോണടിക്കാത്ത മേഖലയായി അറിയിക്കാൻ സിറ്റി ട്രാഫിക് പോലീസിനെ പ്രേരിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഗതാഗതം, ഹോർട്ടികൾച്ചർ, സെറികൾച്ചർ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കതാരിയയാണ് ഇത് സംബന്ധിച്ച നിവേദനം സ്വീകരിച്ചത്.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ളതും ഒരു നാഴികക്കലുമായ സ്ഥലമാണ് കബ്ബൺ പാർക്കെന്നും, ഇത് പിൻതലമുറയ്ക്കായി സംരക്ഷിക്കേണ്ട ണ്തുണ്ടെന്നും. നമ്മുടെ നഗരത്തിലെ ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമായ ഇവിടെയാണ് ഹോൺ മുഴക്കുന്നതെന്നും C4C-യിൽ നിന്നുള്ള രാജ്കുമാർ ദുഗർ പറഞ്ഞു
വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ സാന്നിധ്യമുള്ള പാർക്കിനുള്ളിലാണെന്നും, പൗരന്മാർക്ക് സമാധാനത്തിനും മാനസിക ഉന്മേഷത്തിനും വേണ്ടി വരുന്നിടത്ത്, ഉച്ചത്തിലുള്ളതും നിരുത്തരവാദപരവുമായ ഹോൺ മുഴക്കുന്നതിന്റെ ശബ്ദകോലാഹലം വലിയ വ്യതിചലനവും തടസ്സവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.