ഡൽഹി : സൊമാറ്റോ, സ്വിഗ്ഗി നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ.
അമിത ചാര്‍ജിംഗ്, അധികം കാലതാമസമെടുത്തുള്ള പേയ്മെന്റ് അമിതമായ കമ്മീഷന് എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും പെരുമാറ്റവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഇത്തരത്തിലൊരു കേസ് നിലവിലുണ്ടെന്നും സിസിഐ പറഞ്ഞു.
ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്ഫോമുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകളിൽ ലംഘനം നടത്തുന്നുണ്ടോ എന്നന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള 50,000-ലധികം റസ്റ്റോറന്റ് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എന്‍ആര്‍എഐ. ചില പ്രത്യേക വിഭാഗക്കാര്‍, ബ്രാന്‍ഡുകള്‍, റസ്റ്റോറന്റ് ചെയ്നുകള്‍ എന്നിവയ്ക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് പ്രാധാന്യം കൊടുക്കുന്നതായും ഇത് ചട്ടലംഘനമാണെന്നും എന്‍ആര്‍എഐ യുടെ പരാതിയിൽ വ്യക്തമാക്കുന്നു.
റസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന് പ്രായോഗികമല്ല എന്നും ഏറെ ഉയര്‍ന്ന (20% മുതല്‍ 30% വരെ)താണിതെന്നും എന്‍ആര്‍എഐ ആരോപിച്ചിരുന്നു. സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ലിസ്റ്റുചെയ്തിരിക്കുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡര്‍ മൂല്യത്തിന്റെ ഏകദേശം 27.8% ഈടാക്കാറുണ്ടെന്നും ആരോപണമുണ്ട്. ഈ പരാതികളിന്മേലാണ് സിസിഐ അന്വേഷണ ഉത്തരവ് ഇറക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.