ബെംഗളൂരു: മൈസൂരു – ബെംഗളൂരു ദേശീയപാതയിൽ ടോൾ ഏർപെടുത്തുന്നതോടെ മലബാർ ഭാഗങ്ങളിലേക്ക് പോകുന്നവരുടെ യാത്ര ചിലവ് വർധിക്കും.
ബെംഗളൂരുവിൽ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ജില്ലകളിലേക്കുള്ളവർക്ക് പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്.
കൊല്ലേഗൽ – കോഴിക്കോട് ദേശീയപാതയിൽ (766) ബന്ദിപ്പൂർ മൂലഹോള്ള മുതൽ കൊല്ലേഗൽ വരെ 130 കിലോമീറ്റർ പാതയുടെ നവീകരണം 2019 ൽ പൂർത്തിയാക്കിയിരുന്നു. ഇതേ പാതയിൽ 3 ഇടങ്ങളിൽ അതേയ് വർഷം ഡിസംബർ മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്.
നഞ്ചൻഗുഡ് കടക്കോളയിലും ഗുണ്ടൽപേട്ടിലെ കന്നെഗാലയിലും കൊല്ലേഗലിലെ യെഡദോരയിലുമാണ് ടോൾ ബൂത്തുകൾ ഉള്ളത്.
വയനാട് കോഴിക്കോട് ഭാഗത്തേക്കുള്ളവർക്ക് കടക്കോള, കന്നെഗാല ടോൾ പ്ലാസകളിലാണ് പണമടക്കേണ്ടത്. എന്നാൽ കണ്ണൂർ ഭാഗത്തേക്കുള്ള മൈസൂരു – വിരാജ്പേട്ട് റോഡിൽ ടോളില്ല
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.