ബെംഗളൂരു: പട്നയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടതിനു മറുപടിയായി ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സോഫ്റ്റ്വയർ എഞ്ചിനീയർ നന്ദൻ കുമാർ.
വിമാനം ഇറങ്ങി വളരെയധികം നേരം കാത്തിരുന്നിട്ടും ബാഗ്
ലഭിക്കാതെ വന്നപ്പോഴാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.
നന്ദകുമാറിന്റെ ബാഗ് മറ്റൊരു യാത്രികൻ മാറി എടുക്കുകയായിരുന്നു. എന്നാൽ അത് ആരാണെന്ന് കണ്ടെത്താൻ ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യേണ്ടി വന്നു.
കസ്റ്റമർകേറിൽ വിളിച്ചു പരാതിപ്പെട്ടെങ്കിലും പരിഹാരം ഒന്നും ഉണ്ടായില്ല. ഒടുവിൽ സൈറ്റ് ഹാക്ക് ചെയ്തതിലൂടെ ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ മെയിൽ ഐഡി ലഭിക്കുകയും അതിലൂടെ ആളെ കണ്ടെത്തുകയും ബാഗ് തിരിച്ചു കിട്ടുകയും ചെയ്തു.