സംസ്ഥാനത്ത് പലയിടങ്ങളും കനത്ത മഴയും ആലിപ്പഴ വർഷവും

ബെംഗളൂരു: വടക്ക്, തെക്ക് ഉൾപ്രദേശങ്ങളിലെ കർണാടക, മലനാട് മേഖലകളിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ചയും ഇടിമിന്നലോട് കൂടിയ മഴ തുടർന്നു. ചാമരാജനഗർ, വടക്കൻ കർണാടക ജില്ലകളിലെ ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും കൃഷിനാശം വരുത്തി.

വിജയനഗര ജില്ലയിലെ ഹഗരിബൊമ്മനഹള്ളി താലൂക്കിലെ വട്ടമനഹള്ളിയിലാണ് 5 മുതൽ 8 കിലോ വരെ ഭാരമുള്ള ആലിപ്പഴം പെയ്തത്. 110 ഏക്കറിലധികം സ്ഥലത്തെ മാതളം, തക്കാളി, വഴുതന എന്നിവ ആലിപ്പഴവർഷത്തിൽ നശിച്ചു. ഹുവിനഹഡഗലി താലൂക്കിലും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു.

ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ഹുവിനഹഡഗലി ടൗണിലെ വാർഡ് ഏഴിലെ നിരവധി വീടുകളിലും വെള്ളം കയറി. മലിനജലം കലർന്ന മഴവെള്ളം താഴ്ന്ന വാർഡിലെ ഏതാനും വീടുകളിലേക്ക് ഇരച്ചുകയറി.

സാഗർ, ഹൊസാനഗർ, ഭദ്രാവതി താലൂക്കുകളുടെ ചില ഭാഗങ്ങളിലും വൈകിട്ട് ഇടിമിന്നലുണ്ടായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മേൽപ്പറഞ്ഞ താലൂക്കുകളിൽ പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി വിതരണം നിലച്ചു.

ശനിയാഴ്ച രാത്രി പെയ്ത മഴയും ഞായറാഴ്ച പെയ്ത ചെറിയ ചാറ്റൽമഴയും ബന്ദിപ്പൂർ കടുവാ സങ്കേതത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി. ഗോപാലസ്വാമി ബേട്ട, കുണ്ടുകെരെ, മൂലനഹോളെ, മദ്ദൂർ എന്നീ നാല് സോണുകളിലും ശനിയാഴ്ച രാത്രി നല്ല മഴ ലഭിച്ചു.

ചാമരാജനഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിൽ ശനിയാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര പറന്നുപോയി. രണ്ട് വൈദ്യുത തൂണുകൾ ഒടിഞ്ഞുവീണ് നഗരത്തിലെ പല ജനവാസ മേഖലകളിലുമുള്ള വൈദ്യുതി വിതരണത്തെ ബാധിച്ചു. കൂടാതെ ഗുണ്ട്ലുപേട്ട്, ഹനൂർ എന്നീ താലൂക്കുകളിലും ഞായറാഴ്ച നേരിയ തോതിൽ മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us