വി-സി ഇല്ല; ബെംഗളൂരു സർവ്വകലാശാല അദ്ധ്യയനവിഭാഗം പ്രതിഷേധം ആരംഭിച്ചു

ബെംഗളൂരു: ഇടക്കാല വൈസ് ചാൻസലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സർവകലാശാലയിലെ ഡസൻ കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന്  ബെംഗളൂരുവിലെ ജ്ഞാനഭാരതിയിൽ പ്രതിഷേധ പ്രകടനം നടത്തി.

സേവ് ബെംഗളൂരു യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ ബാനറിനു കീഴിൽ അണിനിരന്ന സമരക്കാർ, നിലവിലെ വൈസ് ചാൻസലർ കെ ആർ വേണുഗോപാലിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്നുണ്ടായ അധികാര ശൂന്യത നികത്തണമെന്ന് സമരക്കാർ സംസ്ഥാന സർക്കാരിനോടും ഗവർണറോടും ആവശ്യപ്പെട്ടു.

വേണുഗോപാലിന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ വിധി മാർച്ച് 16ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു ഇതോടെ പ്രൊഫ വേണുഗോപാലിന്റെ നാല് വർഷത്തെ കാലാവധി ജൂൺ 12ന് അവസാനിക്കും. വേണുഗോപാലിന് ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് വിമർശകർ പറയുന്നുണ്ടെങ്കിലും സർക്കാരോ ഗവർണറുടെ ഓഫീസോ ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ കേൾക്കാൻ സർവകലാശാലയിൽ “ആരുമില്ല” എന്ന് സർവകലാശാലയിലെ ഫാക്കൽറ്റി അംഗമായ ഡി പരമേശ്വര് നായക് പറഞ്ഞു. കോടതി ഉത്തരവനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഗവർണറോടും സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നിന്ന് ഞങ്ങൾ കേൾക്കുന്ന സ്റ്റാൻഡേർഡ് പ്രതികരണമാണ് വി-സി ഇല്ല’എന്നുള്ളതെന്നും ഇത്രയും വലിയ സർവ്വകലാശാലയെ തലയെടുപ്പില്ലാതെ തുടരാൻ അനുവദിക്കുന്നത് ഒരു മോശം മാതൃകയാണെന്നും മറ്റൊരു ഫാക്കൽറ്റി അംഗം പറഞ്ഞു.

ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അവരുടെ ബിരുദങ്ങൾ സ്വീകരിക്കാൻ കാത്തിരിക്കുന്നതെന്നും കോൺവൊക്കേഷനെക്കുറിച്ച് തന്നെ അനിശ്ചിതത്വമുണ്ടെന്നും, ഇത് ശരിക്കും നിർഭാഗ്യകരമാണെന്നും ഒരു മുതിർന്ന പ്രൊഫസറും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us