ബെംഗളൂരു: വൃഷഭവതി നദിയിൽ റിയൽ എസ്റ്റേറ്റ് ഉടമകൾ രാത്രികാലങ്ങളിൽ നിർമാണ അവശിഷ്ടങ്ങൾ തള്ളുന്നത് മൂലം കൃഷിയിടങ്ങളിലേക്ക് മലിനജലം എത്തുന്നതായി ബെംഗളൂരു നവനിർമാണ പാർട്ടി പറഞ്ഞു.
പുഴയോരത്ത് സ്വന്തമായി കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്ക് മലിനജലം കാരണം ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ ഒരേക്കറോളം വരുന്ന കൃഷിയിൽ നഷ്ടമുണ്ടായതായും അവർ പറഞ്ഞു.
എന്നാൽ ഇതിനെതിരെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും അവർ ചൂണ്ടികാട്ടി.
അനധികൃത മാലിന്യനിക്ഷേപം യഥാർത്ഥ ഒഴുക്കുള്ള പ്രദേശത്തിന്റെ വീതി കുറച്ചിട്ടുണ്ടെന്നും ഈ പ്രശ്നം ജില്ലാ കമ്മീഷണർ, സബ് ഡിവിഷണൽ ഓഫീസർമാർ, തഹസിൽദാർ, ലോകായുക്ത, കെങ്കേരിയിലെ സബ് തഹസിൽദാർ ഓഫീസർ, ഉദ്യോഗസ്ഥർ, ഹെമ്മിഗെപുരയിൽ റവന്യൂ വകുപ്പ്, കുമ്പൽഗോഡു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗൊല്ലഹള്ളി, കെങ്കേരി ഹോബ്ലിയിലെ കർഷക നേതാക്കൾ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ഈ ഉദ്യോഗസ്ഥരാരും ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ലന്ന് മാത്രമല്ല പകരം പരാതിക്കാരെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. കൂടാതെ റവന്യൂ ഓഫീസിൽ നിന്നും തഹസിൽദാർ ഓഫീസിലേക്ക് പരാതിയുടെ റിപ്പോർട്ട് നൽകിയില്ലെന്നും കർഷകർ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.