റിപ്പബ്ലിക് ദിന പരേഡ് നയിച്ച് മൈസൂരിലെ ചായ വിൽപനക്കാരന്റെ മകൾ.

ബെംഗളൂരു: മൈസൂരിലെ ചായക്കടക്കാരന്റെ മകളായി ജനിച്ച കോളേജ് പെൺകുട്ടിയാണ് ബുധനാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി സംഘത്തെ നയിച്ചത്. മൈസൂരു ആസ്ഥാനമായുള്ള 3 കർണാടക ഗേൾസ് ബറ്റാലിയനിലെ സീനിയർ അണ്ടർ ഓഫീസറായ പ്രമീള കുൻവാർ മഹാറാണി സയൻസ് കോളേജിലെ ബിഎസ്‌സി വിദ്യാർത്ഥിനിയാണ്.

പ്രമീളയ്ക്ക് ഒരു വയസ്സ് മാത്രമുള്ളപ്പോഴാണ് അവളുടെ മാതാപിതാക്കളായ പ്രതാപ് സിംഗ് ദേവ്കിയും പുഷ്പ കുൻവാറും രാജസ്ഥാനിലെ ജലോറിലെ ദേവ്കി ഗ്രാമത്തിൽ നിന്ന് മൈസൂരുവിലേക്ക് താമസം മാറിയത്. അന്താരാഷ്ട്ര ഗണിതശാസ്ത്ര മത്സരങ്ങളിലും ഇംഗ്ലീഷ് വ്യാകരണ മത്സരങ്ങളിലും മെറിറ്റ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് പ്രമീള.

അവൾ സ്കൗട്ട് & ഗൈഡ്സിൽ ഉണ്ടായിരുന്നതായും ആരംഭം മുതൽ, അവൾ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നതായും ഒരു എൻസിസി ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ അവൾ ഒരു കോവിഡ് -19 യോദ്ധാവാണെന്നും, ജില്ലാ കോവിഡ് -19 വാർ റൂമിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറുടെയും മുഖ്യമന്ത്രിയുടെയും സന്ദർശന വേളയിലും പ്രമീള ദസറ ഗ്രൗണ്ടിൽ വെച്ച് സംഘങ്ങളെ നയിച്ചിട്ടുണ്ട്. 2020-ൽ സെന്റ് ജോസഫ് സ്‌കൂളിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോളാണ് പ്രമീള കുൻവാർ മഹാറാണി എൻസിസിയുടെ സീനിയർ വിംഗിൽ ചേർന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us