മതപരിവർത്തനത്തിന്റെ പേരിൽ ഹിന്ദുത്വ സംഘം കുടുംബത്തെ ആക്രമിച്ചു, ഒരു സ്ത്രീക്ക് പൊള്ളലേറ്റു

ബെംഗളൂരു : ബെലഗാവി ജില്ലയിൽ വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങളുടെ അയൽക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ച് ഒരു കുടുംബത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ‘നിർബന്ധിത’ മതപരിവർത്തനം ആരോപിച്ച് നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ആക്രമണമാണിത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ ജില്ലാ പോലീസ് കേസെടുത്തു.

ബെലഗാവിയിലെ മുദലഗിയിൽ ഡിസംബർ 29ന് ഉച്ചകഴിഞ്ഞാണ് സംഭവം. ആ സമയത്ത് പാസ്റ്റർ അക്ഷയ്കുമാർ കരഗൻവി തന്റെ വസതിയിൽ പ്രാർത്ഥന നടത്തുമ്പോൾ ഹിന്ദുത്വ ഗ്രൂപ്പുകൾ വീട്ടിൽ അതിക്രമിച്ച് കയറി പ്രാർത്ഥന നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിൽ, അയൽവാസികളെ കുടുംബം മതംമാറ്റിയെന്നാരോപിച്ച് ഇവർ മർദിക്കുകയായിരുന്നു.

ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ഭാരതി വ്യാപാരിയുടെ മേൽ പുരുഷന്മാർ ചൂടുള്ള കറി തെറിപ്പിച്ചതായി പാസ്റ്ററുടെ ഭാര്യ കവിത പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പൊള്ളലേറ്റ യുവതി ബെലഗാവിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുകാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു സ്ത്രീയായ മഹാദേവി ജോഗിയും ആക്രമിക്കപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു.

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us