ബി.ജെ.പി എം.എൽ.എ എസ് ആർ വിശ്വയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് ഒരാൾ ബംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: ബി.ജെ.പി എം.എൽ.എ എസ്.ആർ.വിശ്വനാഥിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യെലഹങ്കക്കടുത്തുള്ള ആറ്റൂരിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി കുള്ള ദേവരാജ് എന്ന ദേവരാജിനെ ബെംഗളൂരു റൂറലിൽ നിന്നുള്ള രാജനുകുണ്ടെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകരായ ഗോപാലകൃഷ്ണയും കുള്ള ദേവരാജും കൊലപാതക ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിശ്വനാഥ് ബുധനാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. ഗോപാലകൃഷ്ണയും ദേവരാജും പ്ലാൻ ചർച്ച ചെയ്യുന്നതായി പറയുന്ന ഒരു വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. .

Read More

കെഎസ്പിസിബി 5 ലെഡ് ആസിഡ് ബാറ്ററി യൂണിറ്റുകൾ സീൽ ചെയ്തു

ACID FACTORY UNIT

ജിഗാനി ഹോബ്ലിയിലെ ഹുള്ളഹള്ളി, രാംസാഗർ, സീതഹള്ളി, ഗിദ്ദേനഹള്ളി എന്നിവിടങ്ങളിലെ അഞ്ച് ലെഡ് ആസിഡ് ബാറ്ററി സംസ്കരണ യൂണിറ്റുകൾ വ്യാഴാഴ്ച കെഎസ്പിസിബി ഉദ്യോഗസ്ഥർ സീൽ ചെയ്തു.ഫാം ഹൗസുകൾ പോലുള്ള വിദൂര സ്ഥലങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു സ്‌പോട്ട് മഹസറിനെ തുടർന്ന് യൂണിറ്റുകൾ പൂട്ടുകയും പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ആണ് ചെയ്തത്. കെഎസ്പിസിബി റീജിയണൽ ഓഫീസർ, ആനേക്കൽ, മാർഷൽമാർ, ബെസ്‌കോം ഉദ്യോഗസ്ഥർ, ആനേക്കൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ, അതത് മേഖലയിലെ റവന്യൂ ഇൻസ്‌പെക്ടർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യൂണിറ്റുകൾ കണ്ടെത്തിയത്. യൂണിറ്റുകൾ പിടിച്ചെടുക്കുന്നത്…

Read More

നഗരത്തിൽ വലിയ തോതിൽ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനസാധ്യത.

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ നവംബർ 18 നും 20 നും ഇടയിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഒരു സ്റ്റാർ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിനിടെയാകാം അദ്ദേഹത്തിന് വൈറസ് പിടിപെട്ടിട്ടുണ്ടാവുക ,”എന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. “അദ്ദേഹത്തിന്റെ ടെസ്റ്റ് റിപ്പോർട്ടിന് കുറഞ്ഞ സിടി മൂല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ സാമ്പിൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ…

Read More

പക്ഷിസങ്കേതം കൈമാറാനുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

ബെംഗളൂരു: യെലഹങ്കയിലെ പുട്ടൻഹള്ളി പക്ഷി സംരക്ഷണ കേന്ദ്രം നിയന്ത്രിക്കാനും പരിപാലിക്കാനുമുള്ള യോഗ്യതയുള്ള അധികാരി ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി, “പക്ഷി സംരക്ഷണ കേന്ദ്രം ബിബിഎംപിക്ക് കൈമാറുന്നതിൽ ഞങ്ങൾ ന്യായീകരണമൊന്നും കാണുന്നില്ല.” എന്നും കൂട്ടിച്ചേർത്തു. 2019 ഡിസംബർ 11ൽ പക്ഷി സംരക്ഷണ കേന്ദ്രം ബിബിഎംപിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം റീസർവേയിൽ ആവശ്യമായ ജോലികൾ നടക്കുന്നില്ലെന്നും…

Read More

സ്‌കൂട്ടറിൽ നിന്നു വീണ എൻജിനിയറിങ് വിദ്യാർഥിനി സ്‌കൂൾ ബസ് കയറി മരിച്ചു

ROAD ACCIDENT

ബെംഗളൂരു:  നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ 21 കാരിയായ വിദ്യാർത്ഥി സ്‌കൂൾ ബസ് കയറി മരിച്ചു. മത്തിക്കെരെയിൽ ബയോ ടെക്നോളജി എൻജിനിയറിങ് വിദ്യാർഥിനി എം. സായി പല്ലവിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ ബി.ഡി.കെ. കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു അപകടം. ഇളയ സഹോദരിയെ യെലഹങ്ക ന്യൂ ടൗണിലെ ട്യൂഷൻ കേന്ദ്രത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്ന യുവതിയുടെ സ്കൂട്ടർ നിയന്ത്രണംവിവിട്ട് കല്യാണ മണ്ഡപത്തിന് സമീപത്തെത്തിയപ്പോൾ റോഡിലേക്കു മറിയുവകയായിരുന്നു. ഈ സമയം സ്കൂൾ ബസ് യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. യുവതിയെ യെലഹങ്ക സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ്…

Read More

ആശങ്ക വേണ്ട;ബെംഗളൂരുവിൽ ഒമിക്രോൺ;സ്ഥിരീകരിച്ച രണ്ട് പേരുടെയും സ്ഥിതി ഗുരുതരമല്ല.

ബെംഗളുരു: സംസ്ഥാനത്ത് നിന്ന് കേന്ദ്രത്തിലേക്ക് അയച്ച രണ്ട് കോവിഡ് പോസിറ്റീവ് സാമ്പിളുകളിൽ ഒമൈക്രോൺ വൈറസ് കണ്ടെത്തിയതായി കർണാടക ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ.സുധാകർ മാധ്യമപ്രവർത്തകരെ അറിയിച്ചു. അവർക്കു രണ്ടും പേർക്കും ഗുരുതരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, കൂടാതെ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് 46-കാരനായ ഒരു ഡോക്ടർക്കെന്ന് റിപ്പോർട്ടുകൾ. യാത്രാ ചരിത്രമൊന്നുമില്ലാത്ത ബംഗളൂരു ഡോക്ടറിൽ യാദൃച്ഛികമായാണ് ഒമിക്‌റോണിനെ കണ്ടെത്തിയത് ഇദ്ദേഹം നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്. ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ…

Read More

കടുവസംരക്ഷണ കേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് പിടിവീണു.

മൈസൂരു : ചാമരാജനഗർ ബി.ആർ.ടി. കടുവ സംരക്ഷണകേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് പിഴചുമത്തി. ബിലിഗിരിരംഗത സ്വാമി ക്ഷേത്രം (ബിആർടി) കടുവാ സങ്കേതത്തിലൂടെയുള്ള യെലുന്ദൂർ, ബിലിഗിരിരംഗന ബേട്ട പാതയിൽ വെച്ച് തിങ്കളാഴ്ചയാണ് സംഭവം. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് സമീപത്തെ അരുവിയിൽ ഏതാനുംപേർ കുളിച്ച സമയം റോഡിലൂടെ കടന്നുപോയവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ വിനോദസഞ്ചാരികളെ കണ്ടെത്തി പിഴ ചുമത്തിയെന്ന് റേഞ്ച് ഓഫീസർ ലോകേഷ് മൂർത്തി പറഞ്ഞു. ബി.ആർ.ടി.യിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നും യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തി…

Read More

സ്വർണവ്യാപാരിയിൽനിന്ന് 2.5 കോടി വിലമതിക്കുന്ന സ്വർണം കവർന്നു.

ബെംഗളൂരു : നഗരത്ത്‌പേട്ടിൽ സ്വർണവ്യാപാരം നടത്തുന്ന സിദ്ദേശ്വർ ഷിൻഡെ എന്ന സ്വർണവ്യാപാരിയിൽ നിന്ന് 5.6 കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരനുൾപ്പെടെ ഏഴംഗസംഘം പോലീസ് പിടിയിൽ. സർവജ്ഞനഗർ നഗർ സ്വദേശികളായ മുഹമ്മദ് ഫർഹാൻ (23), മുഹമ്മദ് ഹുസൈൻ (35), മുഹമ്മദ് ആരിഫ് (33), അൻജും (32), സുഹൈൽ ബേഗ് (26), ഷാഹിദ് അഹമ്മദ് (31) സുരക്ഷാ ജീവനക്കാരനായ ഉമേഷ് (32) എന്നിവരെയാണ് കബൺപാർക്ക് പോലീസ് അറസ്റ്റിലായത്. അത്തിക ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ഉമേഷാണ് വ്യാപാരിയെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ച സംഘത്തിന് കൈമാറിയത് ക്യൂൻസ് റോഡിലെ…

Read More

കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ തീപ്പിടിത്തം.

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിച്ചു. മാന്യവർ മോഹി സ്‌റ്റോറിലുണ്ടായ തീപിടിത്തത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാധനങ്ങളുടെ ആകെ നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. തിരക്കേറിയ തെരുവിലെ തീപിടുത്തം ജനങ്ങളിൽ അൽപനേരം പരിഭ്രാന്തി പരത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും ശക്തമായി പുകയുയരുന്നത് കണ്ട് കടയിലും സമീപത്തെ കടകളിലുമുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടിയതിനെ തുടർന്ന് ആളപായം ഒഴിവായി. അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ചാണ് തീയണച്ചത്. ഇടുങ്ങിയ വഴി ആയതുകൊണ്ട്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ചൊവ്വാഴ്ച വൈകുന്നേരം നഞ്ചൻകോട് ടൗണിലെ കപില നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരും ചാമരാജനഗർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. പെൺകുട്ടി പിയു വിദ്യാർത്ഥിനിയാണ്, ആൺകുട്ടി ഇന്ധന സ്റ്റേഷനിൽ ജോലി ചെയ്യുന്നു. കാമുകനെ കാണാതിരിക്കാൻ പെൺകുട്ടിയെ സ്വന്തം നാട്ടിൽ നിന്ന് മാറ്റിയതിനാൽ നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു രണ്ടു പേരും. ഉടൻ തന്നെ ഇവരെ നഞ്ചൻഗുഡിലെ ആശുപത്രിയിൽ എത്തിച്ചെന്നും അവിടെ സുഖം…

Read More