ബെംഗളൂരു: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചുള്ള തുടർച്ചയായ അവധികളും വാരാന്ത്യ തിരക്കും പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് ഓരോ ട്രിപ്പ് വീതം സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.
ട്രെയിൻ നമ്പർ 06585/06586 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ
യാത്രാ സമയം: ട്രെയിൻ നമ്പർ 06585 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഒക്ടോബർ 01-ന് (വ്യാഴാഴ്ച) വൈകുന്നേരം 16.50-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (വെള്ളിയാഴ്ച) രാവിലെ 10.00-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
മടക്ക സർവീസ്: ട്രെയിൻ നമ്പർ 06586 തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ ഒക്ടോബർ 03-ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (ഞായറാഴ്ച) രാവിലെ 06.00-ന് ബെംഗളൂരു കന്റോൺമെന്റിൽ യാത്ര അവസാനിപ്പിക്കും.
സ്റ്റോപ്പുകൾ: വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വർക്കല.
കോച്ചുകൾ: ഒരു എസി 2-ടയർ, 4 എസി 3-ടയർ, 7 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, ദിവ്യാജ്ഞൻ സൗകര്യമുള്ള 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ ഉൾപ്പെടെ ആകെ 18 കോച്ചുകൾ.
ട്രെയിൻ നമ്പർ 06595/06596 എസ്എംവിടി ബെംഗളൂരു – കണ്ണൂർ – ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ
യാത്രാ സമയം: ട്രെയിൻ നമ്പർ 06595 എസ്എംവിടി ബെംഗളൂരു – കണ്ണൂർ സ്പെഷ്യൽ ഒക്ടോബർ 01-ന് (വ്യാഴാഴ്ച) രാത്രി 21.45-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12.50-ന് കണ്ണൂരിലെത്തും.
മടക്ക സർവീസ്: ട്രെയിൻ നമ്പർ 06596 കണ്ണൂർ – ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ ഒക്ടോബർ 02-ന് (വെള്ളിയാഴ്ച) വൈകുന്നേരം 16.10-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (ശനിയാഴ്ച) രാവിലെ 06.00-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി.
കോച്ചുകൾ: ഒരു എസി 2-ടയർ, 3 എസി 3-ടയർ, 10 സ്ലീപ്പർ ക്ലാസ്, 3 ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളോട് കൂടിയ 2 സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ ഉൾപ്പെടെ ആകെ 19 കോച്ചുകൾ.
അവധി ദിവസങ്ങളിൽ നാട്ടിലേക്ക് തിരിക്കുന്ന മലയാളി യാത്രക്കാർക്ക് ഈ സ്പെഷ്യൽ ട്രെയിനുകൾ വലിയ ആശ്വാസമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]