ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ബെംഗളൂരു : ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. മകന്റെ മുന്നിൽ വെച്ച് ആണ് ‘അമ്മയെ വെട്ടിക്കൊലപ്പെടുത്തി. 38 കാരിയായ അർച്ചന റെഡ്ഡി ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തിരക്കേറിയ നഗര റോഡിൽ രണ്ട് പേർ സ്ത്രീയെ വെട്ടിവീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പ്രതികൾ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ജിഗാനിയിൽ നിന്ന് അർച്ചന ബെല്ലന്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, യുവതിയുടെ ഭർത്താവാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുത്.
അഞ്ച് വർഷം മുമ്പ് നവീൻ കുമാർ എന്നയാളെ അർച്ചന വിവാഹം കഴിച്ചതായി പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നവീനും അർച്ചനയും സ്വത്തിനും പണത്തിനും വേണ്ടി വഴക്കിട്ടിരുന്നു, നവീനും അർച്ചനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിഗാനി പോലീസ് സ്റ്റേഷനിൽ അർച്ചന നേരത്തെ പരാതി നൽകിയിരുന്നു. ദമ്പതികൾ കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
ബെംഗളൂരുവിൽ മകന്റെ മുന്നിൽ വെച്ച് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
