ബെംഗളൂരു: ഭാര്യ തന്നോട് അടിമയെപ്പോലെയാണ് പെരുമാറുന്നതെന്നും തലയിണ കൊണ്ട് മർദിച്ചെന്നും പറഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ പോലീസിൽ പരാതി നൽകി. നാഗരഭാവി നിവാസിയായ കിരൺ 2020 ജനുവരിയിൽ പ്രിയയെ വിവാഹം കഴിച്ചത്, തുടർന്ന് ദമ്പതികൾ ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം, കിരൺ പറയുന്നത്, പ്രിയ തന്നോട് ഒരു അടിമയെപ്പോലെ പെരുമാറുകയും ഇടയ്ക്കിടെ മർദിക്കുകയും ചെയുന്നു എന്നാണ്.
വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാൻ പ്രിയ അവനോട് ആവശ്യപ്പെടുകയും, അവളുടെ സ്വകാര്യ ആവശ്യത്തിനായി ഒരു കാർ ഉൾപ്പെടെ അവൾ ആവശ്യപ്പെടുന്നതെല്ലാം കിരൺ വാങ്ങി നൽകി എന്നും തന്റെ ഭാര്യയെ താൻ നന്നായി പരിപാലിക്കുന്നുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു,
എന്നാൽ പണത്തിനും വിലപിടിപ്പുള്ള വസ്തുക്കൾക്കും വേണ്ടി അവൾ തന്നെ ശല്യപ്പെടുത്തുന്നത് തുടർന്ന് എന്നും ഒന്നല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ അവൾ അവനോട് വഴക്കിടൽ പതിവാക്കി എന്നും കിരൺ ആരോപിച്ചു. സെപ്തംബർ 25 ന്, രാത്രി 10.30 ന് കിരൺ അവരുടെ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടി, പുറത്തിറങ്ങാൻ ആഗ്രഹമുണ്ടായിരുന്ന പ്രിയ വാതിലിന്റെ താക്കോൽ തന്റെ കൈയിൽ ഏൽപ്പിക്കാൻ കിരണിനോട് ആവശ്യപ്പെട്ടു, എന്നാൽ നേരം വൈകിയതിനാൽ പുറത്തിറങ്ങരുതെന്ന് അയാൾ അവളോട് ആവശ്യപ്പെടുകയും തന്നോട് വഴക്കിടാനുള്ള അവളുടെ ശ്രമം അവഗണിക്കുകയും ചെയ്തു.
താൻ കിടപ്പുമുറിയിൽ ഉറങ്ങാൻ പോയപ്പോൾ പ്രിയ കട്ടിലിൽ കയറി തലയണ കൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്നാണ് കിരണിന്റെ പരാതി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കിരൺ അവളെ തള്ളി.തുടർന്ന് പ്രിയ അവന്റെ നെഞ്ചിലും വയറിലും മർദിച്ചു കൂടാതെ അവൾ അവന്റെ കാൽമുട്ടിലും കടിച്ചു.
വഴക്ക് മൂർച്ഛിച്ചതോടെ ഇരുവരും പോലീസിനെ വിളിച്ചു, പോലീസ് എത്തി വഴക്കിനെതിരെ ഉപദേശിക്കുകയും കിരണിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഭാര്യ ചോദിച്ചതെല്ലാം നൽകിയിട്ടും അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തതായി ഭർത്താവ് ആരോപിച്ചു.
കേസിൽ കിരൺ കോടതിയിൽ പോയി മുൻകൂർ ജാമ്യം നേടിയ ശേഷം പ്രിയക്കെതിരെ പരാതി നൽകുകയായിരുന്നു. പോലീസ് രണ്ടുപേരുടെയും പരാതികൾ സ്വീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ അവരെ ഉപദേശിച്ചിട്ടുണ്ട് എന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.