ബെംഗളൂരു: തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർന്ന് നിൽക്കുന്ന മൺസൂൺ മഴയും വർധിച്ചു വരുന്നഇന്ധന വില മൂലം യാത്രാചിലവിൽ വന്ന വർധനവും ഭക്ഷണസാധനങ്ങളുടെയും പച്ചക്കറികളുടെയും വിലകുതിച്ചുയരുന്നതിന് കാരണമായി.
ഇന്ധന വില ഉയർന്നതിനാൽ പച്ചക്കറി വിലയിൽ 5-10% വർധനവുണ്ടായതായി കർണാടകയിലെഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ–ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് സൊസൈറ്റിയുടെമാനേജിംഗ് ഡയറക്ടർ ഉമേഷ് മിർജിയിൽ അഭിപ്രായപ്പെട്ടു.
“കനത്ത മഴയിലും ചുഴലിക്കാറ്റിലും ധാരാളം ഫാമുകളും കാർഷിക ഉൽപന്നങ്ങളും നശിച്ചതിനാൽ തക്കാളി വിലവീണ്ടും വർദ്ധിച്ചേക്കാം,” എന്ന് ഒരു കച്ചവടക്കാരൻ അറിയിച്ചു.
സംസ്ഥാനത്ത് ഏകദേശ വില 25 രൂപ ഉണ്ടായിരുന്ന തക്കാളി 50 രൂപയിലേക്കും 30 രൂപ ഉണ്ടായിരുന്ന സവാള 42 രൂപയിലേക്കും ഉയർന്നു.
സെപ്റ്റംബർ പകുതിയോടെയുള്ള നിരക്കിനെ അപേക്ഷിച്ച് പ്രളയബാധിത കേരളത്തിൽ 100-300 ശതമാനം വിലവർധന ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഒരു മാസം മുമ്പ് കിലോയ്ക്ക് 20-25 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 65-70 രൂപയാണ് വില. 20-22 രൂപയിൽ നിന്ന് ഉള്ളിയുടെ വില 50-55 രൂപയിലേക്ക് ഉയർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.