റോഡിലെ കുഴികളടക്കാൻ മൈക്രോ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു : നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, ബെസ്കോം, മറ്റ് കക്ഷികൾ എന്നിവരുമായുള്ള അടിയന്ത്ര യോഗത്തിൽ റോഡിലെ കുഴികൾ ഉൾപ്പെടെ മുഖ്യമന്ത്രി നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു.കൂടാതെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് അടുത്ത ചൊവ്വാഴ്ച വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മേൽനോട്ടത്തിലാകും നടപ്പിലാക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ കാരണം 4, 6 എന്നീ മേഖലകളെ സാരമായി ബാധിച്ച എച്ച്എസ്ആർ ലേഔട്ട് മുഖ്യമന്ത്രി സന്ദർശിച്ചതിന് ശേഷമുള്ള യോഗത്തിലാണ് തീരുമാനം.

ബിബിഎംപിയുടെ എച്ച്ആർഎസ് ലേഔട്ട് ഓഫീസിൽ നടന്ന യോഗത്തിൽ, ഉദ്യോഗസ്ഥർ മാലിന്യം നീക്കം ചെയ്യാനും ഡ്രെയിനേജുകൾ നന്നാക്കാനും മഴവെള്ളവും മലിനജലവും കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ ശ്രമങ്ങളും നടത്താനും പദ്ധതി തയ്യാറാക്കാനും ഉടൻ പ്രവർത്തിക്കാനും ആവശ്യപ്പെട്ടു. ബിഎംആർസിഎല്ലിന് കേടുപാടുകൾ തീർക്കുക മാത്രമല്ല,  റോഡുകൾ പുനർനിർമ്മിക്കാനും നിർദ്ദേശിച്ചു.കാരണം, മിക്ക റോഡുകളിലെയും കുഴികൾ യാത്രക്കാർക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്ക്, വലിയ ബുദ്ധിമുട്ടുകളും അപകടങ്ങളും നേരിടുന്നു എന്ന്, സിംഗ് പറഞ്ഞു.

പ്രളയ നാശനഷ്ടങ്ങൾ പരിഹരിക്കാനും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ ജോലികളും ഉടനടി നടപ്പാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനാണ് യോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റൊരു മീറ്റിംഗ് നടത്തുകയും  പ്രവൃത്തികളും ഭാവിയിലേക്കുള്ള നടപടികളും വിലയിരുത്തുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us