ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനെ ചീത്തവിളികുന്നതും അദ്ധേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്ന് പറയുകയും ചെയ്യുന്ന വീഡിയോ പുറത്ത്.
ഒരു 50-100 കോടിയെങ്കിലും സമ്പാദിച്ചിട്ടുണ്ടാവും എന്നും, ഡി.കെ.ശിവകുമാർ മദ്യപനാണ് എന്നും ആണ് അവർ പറയുന്നത്.
ഇതേ തുടർന്ന് വീഡിയോയിൽ ഉൾപ്പെട്ട കെപിസിസി മീഡിയ കോർഡിനേറ്റർ എം എ സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ വക്താവും ബല്ലാരിയിൽ നിന്നുള്ള മുൻ എംപിയുമായ വിഎസ് ഉഗ്രപ്പക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
താൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീഡിയോയിൽ ചർച്ചാവിഷയമായ കാര്യങ്ങൾ സത്യമല്ലെന്നുമാണ് വീഡിയോയെക്കുറിച്ചുള്ള ശിവകുമാറിൻറെ പ്രതികരണം.
“എനിക്കും എന്റെ പാർട്ടിക്കും വീഡിയോയുമായി ഒരു ബന്ധവുമില്ല. ഈ സംഭാഷണം നടന്നിട്ടില്ലെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച കെപിസിസി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിന് മിനിറ്റുകൾക്ക് മുമ്പ് മൈക്ക് ഓൺ ആയിരിക്കുന്നത് ശ്രദ്ധിക്കാതെ സലീമും ഉഗ്രപ്പയും നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Former Congress MP V S Ugrappa and KPCC media coordinator Salim discuss how Party president DK Shivakumar takes bribes and a close aid of his has made between 50-100 crores in collection. They are also discussing how he stutters while talking and as if he his drunk.
Interesting. pic.twitter.com/13rDXIRJOE
— Amit Malviya (मोदी का परिवार) (@amitmalviya) October 13, 2021