ബെംഗളുരു; പതിവായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ പുതിയ മാർഗങ്ങൾ തേടി പോലീസ്. ഗുജറാത്ത് പോലീസുമായി സഹകരിച്ച് കർണ്ണാടക പോലീസിന് ഈ രംഗത്തെ നൂതന വിഷയങ്ങളിൽ പരിശീലനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര അറിയിച്ചു.
ഉടുപ്പിയിൽ പുതിതായി പണി കഴിപ്പിച്ച പോലീസ് ക്വാർട്ടേഴ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര .
കൂടാതെ സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര അറിയിച്ചു.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 100 പോലീസ് സ്റ്റേഷനുകൾക്ക് 200 കോടി ചിലവിട്ട് ഈ വർഷം തന്നെ പുതിയ കെട്ടിടം പണിയുമെന്നും ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.