കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,922 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,71,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,899 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,135 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 892 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 08.10.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 1,16,645 ഇതുവരെ രോഗമുക്തി നേടിയവർ: 46,31,330 പുതിയ കേസുകൾ രോഗമുക്തി നേടിയവർ തിരുവനന്തപുരം 1482 വ്യക്തികൾ 2104 കൊല്ലം ചികിത്സയിലുള്ള 13929 672 1072 പത്തനംതിട്ട 557 11604 വയനാട്- ആലപ്പുഴ 492 627 7154 കോട്ടയം റണാകളം 716 പാലക്കാട് എറണാകളം 906 5639 ഇടുക്കി 432 കോട്ടയം പാലക്കാട്- 5,കണ്ണൂർ 8,ഇടുക്കി-63, എറണാകുളം 1495 1212 തൃശ്ശർ 17210 1311 1433 പാലക്കാട് 548 8927 767 മലപ്പുറം 7630 764 ,മലപ്പുറം 1047 9827 കോഴിക്കോട് 913 1393 വയനാട് ,വയനാട്- 11258 389 285 കണ്ണൂർ 4137 688 എറണാകളം 970 കാസറഗോഡ് കാസറഗോഡ് 6374 160 219 ആകെ മറ്റുള്ളവർ- പത്തനംതിട്ട പാലക്കാട്- മലപ്പറം- കോഴിക്കോട്- കാസറഗോഡ്- 1623 10944 12922 കണ്ണുർ-1 116645"

നിലവില്‍ 1,16,645 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2104, കൊല്ലം 1072, പത്തനംതിട്ട 492, ആലപ്പുഴ 716, കോട്ടയം 913, ഇടുക്കി 299, എറണാകുളം 1212, തൃശൂര്‍ 1433, പാലക്കാട് 767, മലപ്പുറം 1047, കോഴിക്കോട് 1393, വയനാട് 285, കണ്ണൂര്‍ 970, കാസര്‍ഗോഡ് 219 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,16,645 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,31,330 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us