ബെംഗളുരു; പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വന്നിരുന്നു.
നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം പുലികേശി നഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്.
നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെഗാഫോൺ ഉപയോഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.