ബെംഗളുരു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇഡിയുടെ വാദം കർണ്ണാടക ഹൈക്കോടതിയിൽ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് തുടർവാദം നടക്കുക, ഇഡിക്ക് വേണ്ടി അഡീഷ്ണൽ സോളിസ്റ്ററ്‍ ജനറൽ അമൻ ലേഖി വ്യക്തമാക്കിയത് നേരിട്ട് ലഹരി മരുന്ന് ഇടപാടിൽ ബിനീഷ് ഇടപെട്ടോ എന്ന വിഷയം മാത്രമല്ല ബിനീഷ് ഇത്തരത്തിൽ കള്ളപ്പണം ലഹരി മരുന്ന് ഇടപാടിനായി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയാലാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെടുത്താതെ തന്നെ കള്ളപ്പണം വെളുപ്പിച്ച കേസ് നിലനിൽക്കുന്നതാണെന്നും ഇഡി വ്യക്തമാക്കി.…
Read MoreMonth: September 2021
നഗരത്തിൽ മഴ തുടരും
ബെംഗളൂരു: അടുത്ത 2 ദിവസത്തേക്ക് കൂടി നഗരത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. അതേ സമയം സംസ്ഥാനത്തെ തീരദേശ മേഖലയിലും മലയോര മേഖലകളിലും 17 വരെ കനത്ത മഴ തുടരുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കന്നഡ ജില്ലയിൽ 11 സെൻ്റിമീറ്ററിൽ അധികം മഴ ലഭിച്ചിരുന്നു. നഗരത്തിൽ കനത്ത മഴ ഉണ്ടായില്ലെങ്കിൽ പോലും ഒറ്റപ്പെട്ട മഴ വിവിധ സ്ഥലങ്ങളിൽ പെയ്തിരുന്നു.
Read Moreവിജയ കുതിപ്പിൽ മലയാളികളുടെ സംരംഭം; ആർബിഐ പട്ടികയിലിടം നേടിയ ഫിൻടെക് സ്റ്റാർട്ടപ്പുകളിവയാണ്
ബെംഗളുരു; ക്രോസ് ബോർഡർ സാൻഡ് ബോക്സ് അഥവാ ഇന്ത്യക്ക് പുറത്തേക്കുള്ള ഇടപാടുകളിലും വിദേശങ്ങളിലുള്ള ഇടപാടുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ഈ പരിശോധന പ്രക്രിയക്കായി 27 അപേക്ഷകരിൽ നിന്ന് 8 പേരെ ആർബിഐ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് മലയാളികളുമുണ്ട്. ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്, സോക്യാഷ് എന്നീ മലയാളികളുടെ ഫിൻടെക് സംരംഭങ്ങളെയാണ് ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ബെംഗളുരുവിലാണ് അനീഷ് അച്യുതന്റെ ഓപ്പൺ എന്ന ഫിൻടെക് സ്ഥാപനം ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ നിയോ സേവനങ്ങൾ നൽകുന്നത്.. ഇത്തരത്തിൽ ഇന്ത്യ- യുഎസ് പണമിടപാടുകളായിരിയ്ക്കും തുടക്കത്തിൽ നടത്തുകയെന്ന് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജിസ് കോ…
Read Moreമംഗളൂരുവിലെ യുവാവിന് നിപ്പയുടെ ലക്ഷണങ്ങൾ ഇല്ല.
ബെംഗളൂരു : നിപ്പയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന രീതിയിൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് നിപ്പയുടെ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കിഷോർ കുമാർ വ്യക്തമാക്കി. മംഗളൂരുവിൽ നിപ്പ രോഗ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ: രാജേന്ദ്രയും വ്യക്തമാക്കി. അതേ സമയം നിപ്പയുടെ ലക്ഷണമാണ് എന്ന് സംശയിച്ച് ചികിൽസ തേടിയ യുവാവിൻ്റെ സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഗോവയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ…
Read Moreകേരള ആർടിസിയുടെ സ്ലീപ്പർ ബസ് ബെംഗളുരുവിലേക്കോ? പ്രതീക്ഷയോടെ ബെംഗളുരു മലയാളികൾ
ബെംഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി മുടക്കി കേരള ആർടിസി വാങ്ങുവാൻ പോകുന്ന 8 അത്യാധുനിക ശ്രേണിയിലുള്ള സ്ലീപ്പർ ബസുകളിൽ ചിലത് ബെംഗളുരുവിലേക്കും യാത്ര നടത്തിയേക്കുമെന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. ബെംഗളുരു, മംഗളുരു എന്നിവിടങ്ങളിലേക്കും കൂടാതെ കേരളത്തിനകത്തും യാത്ര നടത്തുമെന്നാണ് ആദ്യം പുറത്തെത്തുന്ന വിവരം. രണ്ട് വോൾവോ മൾട്ടി ആക്സൽ ബസും, 5 എസി സ്ലീപ്പർ ബസുമാണ് കേരള ആർടിസി കേരളത്തിലേക്കുള്ള യാത്രക്കാർക്കായി മാറ്റിവച്ചിരിയ്ക്കുന്നത്. മികച്ച ലഗേജിംങ് സ്പെയ്സ്, മൊബൈൽ…
Read Moreഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ
ബെംഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…
Read Moreഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു.
ബെംഗളൂരു: സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്ക് ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന മാരുതി ബെലേനോ കാർ ഫ്ലൈ ഓവറിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ബേയുടെ സമീപത്തായി അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട കാർ ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു സ്ത്രീയടക്കം ബൈക്ക് യാത്രക്കാരായ രണ്ടു പേർ ഫ്ലൈ ഓവേറിന് മുകളിൽ നിന്നും താഴെ സിംഗസാന്ദ്ര സർവീസ് റോഡിലേക്ക് വീണ് മരിച്ചു. കാർ യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ…
Read Moreകർണാടകയിൽ ഇന്ന് 559 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 559 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1034 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.52%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1034 ആകെ ഡിസ്ചാര്‍ജ് : 2909656 ഇന്നത്തെ കേസുകള്‍ : 559 ആകെ ആക്റ്റീവ് കേസുകള്‍ : 15754 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 37529 ആകെ പോസിറ്റീവ് കേസുകള്‍ : 2962967…
Read Moreകേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25,654 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ…
Read Moreനഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യതി മൂടങ്ങുമെന്ന് ബെസ്‌കോം
ബെംഗളൂരു: നഗരത്തിലെ ചില സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആണ് ഈ വിവരം അറിയിച്ചത്. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), രാജാജിനഗർ, കെംഗേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ബെസ്കോം ഏറ്റെടുത്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ആർആർ നഗറിലെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ; കെ.ജി.എൻ കല്യാൺ മണ്ഡപത്തിന് എതിരായ ടിംബർയാർഡ് ലേയൗട്ട്, ബി.എം.ടി.സി ഡിപ്പോ വാട്ടർ…
Read More