ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയ തിരച്ചിലിൽ നഗരത്തിലെ ബനസവാഡിയിൽ വെച്ച് പോലീസ് കോംഗോ പൗരന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്ന ഇവരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാക്കി. പരിശോധനയ്ക്ക് ശേഷം, ഇവരെ നെലമംഗലയിലെ വിദേശികളുടെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. വിദേശി നിയമപ്രകാരം അറസ്റ്റിലായ ഇവർ ജാമ്യത്തിലിറങ്ങു മുങ്ങി നടക്കുകയായിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്യുന്ന അനധികൃത വിദേശ പൗരന്മാരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ…
Read MoreMonth: September 2021
ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല.
ബെംഗളൂരു: ഇന്നലെ രാത്രി കത്തി നശിച്ച ട്രിനിറ്റി സർക്കിളിലെ നാല് നിലകളുള്ള ഹോട്ടലിൽ നിന്ന് ഏഴ് പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഹോട്ടൽ അജന്തയിൽ രാത്രി 10 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ഒരു ഓട്ടോറിക്ഷയും ബേസ്മെന്റിൽ നിർത്തിയിട്ടിരുന്ന കാറും കത്തി നശിച്ചു. ഹോട്ടലിൽ 96 മുറികളുണ്ടെങ്കിലും ഭൂരിഭാഗം മുറികളിലും ആളില്ലായിരുന്നു. ബേസ്മെന്റിലും താഴത്തെ നിലയിലും തീ പടർന്നയുടൻ ബാക്കിയുള്ള രണ്ട് നിലകളിൽ പുക മൂടുകയായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകൾ…
Read Moreവർക്ക് ഫ്രം ഹോം സംസ്കാരം നഗരത്തിലെ തൊഴിലവസരങ്ങളെ ബാധിക്കുന്നു: മന്ത്രി
ബെംഗളൂരു: പല കമ്പനികളും നടപ്പിലാക്കുന്ന വർക്ക് ഫ്രം ഹോം നിലപാട് സംസ്ഥാനത്തെ നിലവിലെ തൊഴിൽനഷ്ടത്തിന് കാരണമെന്ന് മന്ത്രി ഡോ സി എൻ അശ്വത് നാരായൺ കുറ്റപ്പെടുത്തി. സെപ്റ്റംബർ 13 തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിൽ തൊഴിൽ പ്രശ്നം ഉന്നയിച്ച കോൺഗ്രസ് എംഎൽസിബി.കെ.ഹരിപ്രസാദിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ, ഐടി, ബിടി, നൈപുണ്യവികസന മന്ത്രി ഡോ. അശ്വത് നാരായൺ. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിന്റെ തൊഴിൽ സാധ്യതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഹരിപ്രസാദ് കൗൺസിലിൽ ഉദ്ധരിച്ചിട്ടുണ്ട്. ഹൈദരാബാദും പൂനെയും തൊഴിലവസരങ്ങൾയഥാക്രമം 10% ഉം 13% ഉം വർദ്ധിപ്പിച്ചു, ബെംഗളൂരുവിൽ ഇത്…
Read Moreഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 23 വയസ്സുള്ള പിഎച്ച്ഡി വിദ്യാർത്ഥി ഞായറാഴ്ച ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. എന്നാൽ ഇന്നലെയാണ് പുറംലോകം ഈ സംഭവം അറിയുന്നത്. സദാശിവനഗർ പോലീസ് മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, കൊൽക്കത്ത സ്വദേശിയായ രാജശ്രീ മുഖർജിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആരെയും ഉപദ്രവിക്കരുതെന്നും ഇദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Read Moreനിയമസഭാ സമ്മേളനം ആദ്യ ദിനം;പിൻബെഞ്ചിലിരുന്ന് മുൻ മുഖ്യമന്ത്രി.
ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൻ്റെ അധികായൻ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം വിധാൻ സൗധയിൽ ഇന്നലെ ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരു മുൻനിരകളിൽ ഇരുന്നപ്പോൾ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ ട്രഷറി ബെഞ്ചിൻ്റെ പിൻ നിരയിലാണ് ഇരുന്നത്. മുഖ്യമന്ത്രിയായി മാത്രമേ തുടരൂ എന്ന് നിർബന്ധമില്ല എന്നദ്ദേഹം പറഞ്ഞു.കഴിഞ്ഞ സർക്കാറിലെ വ്യവസായ മന്ത്രിയും മറ്റൊരു മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറും പിൻ നിരയിൽ തന്നെയാണ് സ്ഥാനം പിടിച്ചത്. മുൻ നിരയിൽ ചീഫ് വിപ്പിന് സമീപത്ത് സ്പീക്കർ ഇരിപ്പിടം അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം…
Read Moreസംസ്ഥാനത്ത് ഒരാളിൽ നിപ്പ ലക്ഷണങ്ങൾ കണ്ടെത്തി.
ബെംഗളൂരു: മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ കണ്ടെത്തി. രോഗം സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മംഗളൂരുവിൽ ഒരു ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആളിലാണ് നിപ്പ ലക്ഷണങ്ങൾ കണ്ടെത്തിയത്. കേരളത്തിൽ നിന്നെത്തിയ ആളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. മാത്രമല്ല ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് അതേസമയം കേരളത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ 140 പേരുടെ സാമ്പിളും നെഗറ്റീവാണ്.
Read Moreഫുട്ബോൾ സ്റ്റേഡിയത്തിലെ കൊലപാതകം;അന്വേഷിക്കാൻ പ്രത്യേക സംഘം.
ബെംഗളൂരു : കഴിഞ്ഞ ദിവസം ഫുട്ബോൾ സറ്റേഡിയത്തിൽ യുവാവിന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെൻട്രൽ ഡി.സി.പി.എം.എൻ അനുചേദിൻ്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങൾക്കാണ് അന്വേഷണ ചുമതല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരവിന്ദി (28)നെയാണ് അശോക് നഗറിലെ ബാംഗ്ലൂർ ഫുട്ബോൾ സറ്റേഡിയത്തിൽ അഞ്ചംഗ സംഘം കഴിഞ്ഞ ഞായറാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു അരവിന്ദ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംസ്ഥാന ഫുട്ബോൾ അസോസിയേഷനുമായി അരവിന്ദ് ന് ബന്ധമൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Read Moreബസ് കാത്ത് നിന്ന യുവതിയെ നഗ്നയാക്കി മർദ്ദിച്ച കേസിൽ 4 പേർ പിടിയിൽ.
ബെംഗളൂരു : ബസ് കാത്തുനിന്ന യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കിയതിന് ശേഷം കരിമ്പിൻ തണ്ടുകൊണ്ട് അടിച്ച് അവശയാക്കി ഉപേക്ഷിച്ച സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. യാദ്ഗിരി ജില്ലയിലെ ഷാപ്പൂരിൽ ഏകദേശം 9 മാസം മുൻപ് നടന്ന സംഭവത്തിൽ ആണ് പോലീസ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. ബസ് കാത്തു നിന്ന യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു സംസ്ഥാന പാതക്ക് സമീപത്ത് ഉള്ള പാടത്ത് വച്ചാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്, ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഏതാനും ദിവസങ്ങൾ മുൻപ്, തുടർന്നാണ് പോലീസ് നടപടി…
Read Moreസംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി.
ബെംഗളൂരു : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ വനം പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യം വച്ചു കൊണ്ടാണ് ഈ ഒരു നീക്കമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രകൃതി വിഭവങ്ങൾക്ക് ഇതുവരെ ഉണ്ടായ നഷ്ടം കണക്കാക്കാൻ പരിസ്ഥിതി, വനം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30 വർഷം മുൻപ് സംസ്ഥാനത്ത് 43 ലക്ഷം വനഭൂമി ഉണ്ടായിരുന്നു. അന്ന് ആകെ ഭൂമിയുടെ 30-40% വനഭൂമിയായിരുന്നു ഇന്നത് 21% ആയി കുറഞ്ഞെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിൽ വന നശീകരണം വ്യാപകമായിട്ടുണ്ട്.…
Read Moreകർണാടകയിൽ ഇന്ന് 673 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 673 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1074 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1074 ആകെ ഡിസ്ചാര്‍ജ് : 2908622 ഇന്നത്തെ കേസുകള്‍ : 673 ആകെ ആക്റ്റീവ് കേസുകള്‍ : 16241 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 37517 ആകെ പോസിറ്റീവ് കേസുകള്‍ : 2962408…
Read More